|    Nov 18 Sat, 2017 8:23 am
Home   >  Todays Paper  >  page 9  >  

ഫ്രഞ്ച് തിരഞ്ഞെടുപ്പ്: സര്‍ക്കോസി പിന്‍മാറി

Published : 22nd November 2016 | Posted By: SMR

പാരീസ്: അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതിനായുള്ള പ്രൈമറികളില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി പരാജയം സമ്മതിച്ചു. ഇതുവരെ നടന്ന പ്രൈമറിയില്‍ മുന്‍ പ്രധാനമന്ത്രിമാരായ ഫ്രാന്‍കോയിസ് ഫില്ലോണ്‍, അലയ്ന്‍ ജൂപ്പ് എന്നിവര്‍ സര്‍ക്കോസിയെ പിന്തള്ളിയിരുന്നു.
ഈ മാസം 27നാണ് അടുത്ത പ്രൈമറി. പ്രൈമറിയില്‍ നിന്ന് പിന്‍മാറുന്നതായി കഴിഞ്ഞദിവസം പാരിസില്‍ നടന്ന പ്രചാരണ സമ്മേളനത്തില്‍ സര്‍ക്കോസി പ്രഖ്യാപിച്ചു. പ്രൈമറിയുടെ രണ്ടാംഘട്ടത്തില്‍ ഫില്ലോണിന് വോട്ടുചെയ്യണമെന്ന് സര്‍ക്കോസി തന്റെ അനുയായികളോട് ആവശ്യപ്പെട്ടു. അലയ്ന്‍ ജൂപ്പിനെക്കുറിച്ച് തനിക്ക് വലിയ പ്രതീക്ഷകളുണ്ട്. എന്നാല്‍, ഫ്രാന്‍കോയിസ് ഫില്ലോണിന്റെ രാഷ്ട്രീയ നിലപാടുകളോടാണ് തനിക്ക് കൂടുതല്‍ അടുപ്പം തോന്നുന്നത്. അതിനാല്‍ പ്രൈമറിയുടെ അടുത്തഘട്ടങ്ങളില്‍ താന്‍ അദ്ദേഹത്തിനാണ് വോട്ട് ചെയ്യുക- സര്‍ക്കോസി പറഞ്ഞു. 50 ലക്ഷത്തോളംപേര്‍ പങ്കാളികളായ പ്രൈമറിയിലെ 32 ലക്ഷം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഫില്ലോണാണ് ഒന്നാംസ്ഥാനത്തുള്ളത്. 44 ശതാമാനം വോട്ടുകള്‍ ഫില്ലോണ്‍ നേടിയപ്പോള്‍ ജൂപ്പിന് 28.1 ശതമാനവും സര്‍ക്കോസിക്ക് 21.1 ശതമാനവും വോട്ടുകള്‍ ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക