|    Sep 23 Sat, 2017 7:41 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫ്രഞ്ച് കപ്പ്: പിഎസ്ജി കിരീടത്തിനരികെ

Published : 21st April 2016 | Posted By: SMR

പാരിസ്: ഫ്രഞ്ച് അതികായന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്ന്‍ (പിഎസ്ജി) സീസണിലെ രണ്ടാം കിരീടത്തിനരികില്‍. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് കപ്പില്‍ ഫൈനലിലെത്തിയാണ് പിഎസ്ജി സീസണിലെ ഡബിള്‍ കിരീടത്തിനരികിലെത്തിയത്. നേരത്തെ ജര്‍മന്‍ ലീഗ് കിരീടം പിഎസ്ജി നിലനിര്‍ത്തിയിരുന്നു.
ഫ്രഞ്ച് കപ്പിലെ ഒന്നാം സെമി ഫൈനലില്‍ നിലവില്‍ ജേതാക്കള്‍ കൂടിയായ പിഎസ്ജി എതിരില്ലാത്ത ഒരു ഗോളിന് ലോറെന്റിനെയാണ് മറികടന്നത്. സ്വീഡിഷ് ഗോളടിവീരന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചാണ് എവേ മല്‍സരത്തില്‍ പിഎസ്ജിക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ച വിജയഗോള്‍ നേടിയത്.
ആവേശകരമായ മല്‍സരത്തിലെ രണ്ടാം പകുതിയിലെ 75ാം മിനിറ്റിലായിരുന്നു ഇബ്രാഹിമോവിച്ചിന്റെ വിജയഗോള്‍. സീസണില്‍ താരം പിഎസ്ജിക്കു വേണ്ടി 43ാം ഗോള്‍ നേട്ടം കൂടിയായിരുന്നു ഇത്.
മല്‍സരത്തില്‍ പന്തടക്കത്തില്‍ പിഎസ്ജിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍, ആക്രമിച്ചു കളിക്കുന്നതില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
കലാശപ്പോരാട്ടത്തില്‍ മാഴ്‌സല്ലെ-സോചക്‌സ് രണ്ടാം സെമിയിലെ വിജയികളെയാണ് പിഎസ്ജി നേരിടുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക