|    Oct 21 Sun, 2018 3:25 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരീസ്‌ : കിഡംബി ശ്രീകാന്ത് ഫൈനലില്‍

Published : 29th October 2017 | Posted By: fsq

 

പാരിസ്: ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ലോക നാലാം നമ്പര്‍ താരം ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ മലയാളി താരം എച്ച് എസ് പ്രണോയിയെ 14-21, 21-19, 21-18 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയായിരുന്നു ശ്രീകാന്തിന്റെ വിജയം. അതേസമയം, വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ജപ്പാന്റെ അകാനെ യമഗുച്ചിയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് ദയനീയ പരാജയം ഏറ്റുവാങ്ങി. സ്‌കോര്‍ 21-14, 21-9. ശ്രീകാന്തിനെതിരെ ഒന്നാം സെറ്റ് അനായാസം സ്വന്തമാക്കിയ പ്രണോയ് രണ്ടാം സെറ്റിലൂടെ ഫൈനല്‍ പ്രവേശനം എളുപ്പമാക്കാമെന്ന മോഹവുമായി ഇറങ്ങിയപ്പോള്‍ ശ്രദ്ധാപൂര്‍വം നേരിട്ട ശ്രീകാന്ത് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ കൃത്യത കാണിച്ചു. പ്രണോയ് ഓരോ പോയിന്റുകള്‍ സ്വന്തമാക്കുമ്പോഴും 12ാം നമ്പര്‍ താരത്തെ പിടിവിടാതെ ശ്രീകാന്ത് പിന്തുടര്‍ന്നു. ഇരുവരും ഒപ്പത്തിനൊപ്പം നീങ്ങിയപ്പോള്‍ ശ്രീകാന്തിനെതിരെ 18-16ന് മുന്നിലെത്തി ഫൈനല്‍ ടിക്കറ്റുറപ്പിച്ച പ്രണോയിക്കെതിരേ തുടര്‍ച്ചയായ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി ശ്രീകാന്ത്് 19-19ന് സമനിലയില്‍ കുരുക്കി. തേരോട്ടം തുടര്‍ന്ന ശ്രീകാന്ത് 21-19ന് സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിന്റെ തനിയാവര്‍ത്തനമായിരുന്നു മൂന്നാം സെറ്റിലും. 15-13ന് പിന്നില്‍ നിന്ന ശ്രീകാന്ത് പിന്നീട് 18-18ന് ഒപ്പമെത്തുകയും അവസാനം 21-19ന് സെറ്റും മാച്ച് പോയിന്‍ും സ്വന്തമാക്കി ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ഫൈനലില്‍ ശ്രീകാന്ത് ലോക 40ാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ നിഷിമോട്ടോയെ നേരിടും. കിഡംബി ശ്രീകാന്ത് ഫൈനല്‍ വിജയിയായാല്‍ ഈ സീസണില്‍ താരത്തിന്റെ തുടര്‍ച്ചയായ നാലാം കിരീടമായിരിക്കും ഫ്രഞ്ച് ഓപണിലേത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss