ഫ്രഞ്ച് ഓപണ്‍: വനിതാ വിഭാഗം ഫൈനലില്‍ സെറീന വില്യംസിനെ അട്ടിമറിച്ചു; മുഗുറുസയ്ക്ക് കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം
Published : 5th June 2016 | Posted By: SMR

പാരിസ്: കളിമണ്‍ കോര്‍ട്ടില്‍ പുതിയ രാജകുമാരിയായി ഗബ്രീന്‍ മുഗുറുസ. ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ കഴിഞ്ഞ തവണ ചാംപ്യനായ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിനെ ഞെട്ടിച്ചാണ് മുഗുറുസ കിരീടം ചൂടിയത്.
22 കാരിയായ സ്പാനിഷ താരത്തിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം കൂടിയാണിത്. ഗ്രാന്ഡ്സ്ലാമിന്റെ വ്യത്യസ്ഥ വിഭാഗങ്ങളിലായി മുഗുറുസ ആദ്യമായാണ് ചാംപ്യന്‍പട്ടത്തില്‍ മുത്തമിടുന്നത്.
ഫ്രഞ്ച് ഓപണില്‍ മൂന്ന് തവണ കിരീടം ചൂടിയ സെറീനക്കെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുഗുറുസയുടെ വിജയം. സ്കോര്‍: 7-5, 6-4.
കിരീട നേട്ടത്തോടെ പുതിയ ടെന്നിസ് റാങ്കിങില്‍ മുഗുറുസ വന്‍ മുന്നേറ്റം നടത്തി. കരിയറിലെ ഏറ്റവും മികച്ച റാങ്കിങായ രണ്ടാം സ്ഥാനത്തേക്കാണ് മുഗുറുസ മുന്നേറിയത്.
ഫ്രഞ്ച് ഓപണില്‍ സെറീനയ്ക്കു പുറമേ റോബെര്‍ട്ട വിന്‍സി, ആഞ്ചലിക് കെര്‍ബര്‍, എന്നീ പ്രമുഖരും മുഗൂറുസയുടെ കുതിപ്പിന് മുന്നില്‍ മുട്ടുമടക്കിയിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.