|    Aug 15 Wed, 2018 4:16 pm
FLASH NEWS
Home   >  News now   >  

ഫ്രഞ്ച് ഓപണ്‍: റാഫേല്‍ നദാല്‍ പ്രീ ക്വാര്‍ട്ടറില്‍

Published : 2nd June 2017 | Posted By: ev sports


പാരിസ്: സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ജിയോര്‍ജിയന്‍ താരം നിക്കോളാസ് ബെസിലാഷ്‌വിയെ 6-0, 6-1, 6-0 എന്ന സ്‌കോറിന് തകര്‍ത്താണ് നദാല്‍ പ്രീ ക്വാര്‍ട്ടറില്‍ബെര്‍ത്തുറപ്പിച്ചത്. അഞ്ചാം സീഡ് താരമായ നാദിലിന് ഒരു സമയത്തും വെല്ലുവിളി ഉയര്‍ത്താന്‍ ലോക റാങ്കിങ്ങില്‍ 63ാം സ്ഥാനത്തുള്ള നിക്കോളാസിനായില്ല. പരിക്കിനെത്തുടര്‍ന്ന് അടുത്തിടയ്‌ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ നദാലിന് സാധിച്ചിരുന്നില്ല.
വനിതാ സിംഗിള്‍സില്‍ സ്പാനിഷ് താരം ഗര്‍ബിന്‍ മുഗുരൂസയും
പ്രീക്വാര്‍ട്ടറില്‍കടന്നു. കുസാക്കിസ്താന്റെ യൂലിയ പുടിന്‍സേവയെ 7-5, 6-2 എന്ന സ്‌കോറിന് തകര്‍ത്താണ് മുഗുരസ നാലാം റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്. ഈ സീസണില്‍ ബ്രിസ്ബണ്‍, റോം ടെന്നിസ് ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത മുഗുരൂസ സെമിയില്‍ കടന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss