|    May 28 Sun, 2017 1:12 am
FLASH NEWS

ഫ്രഞ്ച് ഓപണ്‍: റഡ്‌വാന്‍സ്‌ക പുറത്ത്

Published : 1st June 2016 | Posted By: SMR

പാരിസ്: രണ്ടാം സീഡും കിരീട ഫേവറിറ്റുകളിലൊന്നുമായ പോളണ്ട് വനിതാ താരം അഗ്‌നിയേ സ്‌ക റഡ്‌വാന്‍സ്‌ക ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടറില്‍ റഡ്‌വാന്‍സ്‌ക അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങുകയായിരുന്നു.
ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് ബള്‍ഗേറിയയുടെ സ്വെറ്റാന പിറോന്‍കോവയോടാണ് റഡ് വാന്‍സ്‌ക തോല്‍വിയേറ്റുവാങ്ങിയത്.
ആദ്യ സെറ്റ് അനായാസം കൈക്കലാക്കിയ ശേഷമാണ് പോളണ്ട് താരം പരാജയത്തിലേക്കു വീണത്.
ഒന്നാംസെറ്റില്‍ 6-2ന്റെ ജയമാഘോഷിച്ച റഡ്‌വാന്‍സ്‌ക ക്വാര്‍ട്ടറിലേക്ക് മുന്നേറുമെന്ന് കരുതിയെങ്കിലും രണ്ടാം സെറ്റില്‍ എതിരാളി ശക്തമായ തിരിച്ചുവരവ് നടത്തി. 6-3നാണ് രണ്ടാംസെറ്റ് പിറോന്‍കോവ പിടിച്ചെടുത്തത്.
ഇതോടെ മൂന്നാമത്തെയും അവസാനത്തെയും സെറ്റ് നിര്‍ണായകമായി. രണ്ടാം സെറ്റിലെ ഫോം ആവര്‍ത്തിച്ച ബള്‍ഗേറിയന്‍ താരം 6-3ന്റെ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day