|    Apr 27 Thu, 2017 6:45 am
FLASH NEWS

ഫ്രഞ്ച് ഓപണ്‍: പ്രനീത് പുറത്ത്

Published : 28th October 2016 | Posted By: SMR

പാരീസ്: ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ താരം സായ് പ്രനീത് പുറത്തായി. കഴിഞ്ഞ ദിവസം നടന്നമല്‍സരത്തില്‍ കൊറിയയുടെ ലീ ഹ്യുന്‍ ഇല്ലിനോട് തോല്‍വി വഴങ്ങിയതാണ് താരത്തിന് പുറത്തേക്കുള്ള വഴിതെളിച്ചത്.  സ്‌കോര്‍ 21-15, 8- 21, 19-21.
ഇന്ത്യന്‍ താരങ്ങളായ അജയ് ജയറാമും ഇന്തോനീസ്യയുടെ അന്തോണി സിന്‍സൂക്കാ ഗി ന്റിങിന്റെ മുന്നില്‍ 22-20,10- 21,18 21നു പരാജയപ്പെട്ട്  ടൂര്‍ണമെ ന്റില്‍ നിന്ന് പുറത്തായി.
എന്നാല്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് പിവി സിന്ധുവും സ്വിസ് ഓപണ്‍ ചാംപ്യ നും മലയാളി താരവുമായ  എച്ച് എസ് പ്രണോയിയും  പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day