|    Jun 25 Mon, 2018 9:23 pm
FLASH NEWS
Home   >  News now   >  

ഫ്രഞ്ച് ഓപണ്‍: തകര്‍പ്പന്‍ ജയത്തോടെ നദാലും ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍

Published : 29th May 2017 | Posted By: ev sports


ലണ്ടന്‍: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ലോക രണ്ടാം നമ്പര്‍ താരം ജോക്കോവിച്ച് സ്‌പെയിനിന്റെ മാര്‍ഷ്യല്‍ ഗ്രാനല്ലോഴ്‌സിനെ പരാജയപ്പെടുത്തിയപ്പോള്‍ ഫ്രഞ്ച്  താരം ബെനോയിറ്റ് പെയറിനെ നദാലും മുട്ടുകുത്തിച്ചു.
ആന്‍ഡ്രെ അഗസി എന്ന പുതിയ പരിശീലകനു കീഴില്‍ മികവുറ്റ പ്രകടനമാണ് ജോക്കോവിച്ച്് പുറത്തെടുത്തത്. തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ ജോക്കോവിച്ച് 6-3, 6-4, 6-2 എന്ന സ്‌കോറിനാണ് ഗ്രാനല്ലോഴ്‌സിനെ തോല്‍പ്പിച്ചത്. ഒരു സെറ്റില്‍ പോലും ജോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ ഗ്രാനല്ലോഴ്‌സിനായില്ല.
നാദാലും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബെനോയിറ്റിനെ തകര്‍ത്തത്. സ്‌കോര്‍ 6-1, 6-4, 6-1. ആദ്യ സെറ്റ് അനായാസം നേടിയ നാദാലിനെതിരേ രണ്ടാം സെറ്റില്‍ ബെനോയിറ്റ് പൊരുതിനോക്കിയെങ്കിലും വിജയിക്കാനായില്ല.
വനിതാം സിംഗില്‍സില്‍ അമേരിക്കയുടെ വീനസ് വില്യംസ് വാങ്ക് ക്വിയാങ്ങിനെ 6-4, 7-6 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ശക്തമായ പോരാട്ടം കാഴ്ചവയ്ച്ചതിനൊടുവിലാണ് വാങ്ക് ക്വിയാങ്ങ് പരാജയം സമ്മതിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss