|    Feb 23 Fri, 2018 3:50 am
FLASH NEWS
Home   >  News now   >  

ഫ്രഞ്ച് ഓപണ്‍: ഏയ്ഞ്ചലിക് കെര്‍ബര്‍ അട്ടിമറി തോല്‍വിയോടെ പുറത്ത്

Published : 28th May 2017 | Posted By: ev sports


പാരിസ്: ജര്‍മനിയുടെ ഒന്നാം സീഡ് താരം ഏയ്ഞ്ചലിക് കെര്‍ബര്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ പുറത്ത്. റഷ്യയുടെ എകതറീന മകറോവയാണ് കെര്‍ബറെ അട്ടിമറിച്ചത്. കളിമണ്ണില്‍ കോര്‍ട്ടില്‍ തുടക്കം മുതലേ മികവ് പുലര്‍ത്തിയ മകറോവ് 6-2, 6-2 എന്ന സ്‌കോറിനാണ് കെര്‍ബറെ പരാജയപ്പെടുത്തിയത്. 2004 ഫ്രഞ്ച് ഓപണില്‍ ജെസ്റ്റിന്‍ ഹെനിനും 2014 ല്‍ സെറീന വില്യംസും രണ്ടാം റൗണ്ടില്‍ തോല്‍വി ഏറ്റുവാങ്ങി പുറത്തായിട്ടുണ്ടെങ്കിലും  ഒന്നാം സീഡ് താരം ഫ്രഞ്ച് ഓപണിന്റെ ചരിത്രത്തിലാദ്യമായാണ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്നത് .


അവിശ്വസനീയമായ വിജയമെന്നാണ് മല്‍സരത്തിലെ വിജയത്തിന് ശേഷം മകറോവ പ്രതികരിച്ചത്. നീണ്ട നാളുകള്‍ക്ക് ശേഷമാണ് കളിമണ്‍ കോര്‍ട്ടില്‍ കളിക്കുന്നത്. എങ്കിലും മികച്ച പ്രകടനത്തോടെ വിജയം നേടാനായതില്‍ സന്തോഷമുണ്ടെന്നും മുന്‍ ആസ്‌ത്രേലിയന്‍ ഓപണ്‍, യുഎസ് ഓപണ്‍ സെമി ഫൈനലിസ്റ്റ് കൂടിയായ മകറോവ പറഞ്ഞു. അതേ സമയം കെര്‍ബറിനെ കാല്‍മസിലിനേറ്റ പരിക്ക് മല്‍സരത്തില്‍ ബാധിച്ചിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്ന് മാഡ്രിഡ് ഓപണിലും റോം ഓപണിലും കെര്‍ബര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 40ാം സ്ഥാനത്തായിരുന്ന മകറോവ കെര്‍ബറെ അട്ടിമറിച്ചതോടെ കരിയറിലെ മികച്ച റാങ്കിങായ എട്ടാം സ്ഥാനം കരസ്ഥമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss