|    Aug 21 Tue, 2018 7:30 pm
FLASH NEWS
Home   >  News now   >  

ഫ്രഞ്ച് ഓപണ്‍: ആന്‍ഡി മുറേയെ വീഴ്ത്തി വാവ്‌റിങ്ക ഫൈനലില്‍

Published : 9th June 2017 | Posted By: ev sports


പാരിസ്: ടെന്നിസ് ലോകം ആകാംക്ഷയോടെ നോക്കിക്കണ്ട ഫ്രഞ്ച് ഓപണ്‍ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഒന്നാം സീഡ് താരം ആന്‍ഡി മുറേയെ തകര്‍ത്ത് മൂന്നാം സീഡ് താരം സ്റ്റാന്‍ വാവ്‌റിങ്ക ഫൈനലില്‍. നാല് മണിക്കൂറും 34 മിനിറ്റും നീണ്ടു നിന്ന ആവേശ പോരാട്ടത്തിനൊടുവിലാണ് മുറേയെ വീഴ്ത്തി വാവ്‌റിങ്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്‌കോര്‍ 7-6, 3-6, 7-5, 6-7, 1-6.
ആദ്യ സെറ്റ് കൈവിട്ട് തുടങ്ങിയ വാവ്‌റിങ്ക രണ്ടാം സെറ്റില്‍ ഐതിഹാസിക തിരിച്ചുവരവ് നടത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 6-7 നാണ് വാവ്‌റിങ്ക പരാജയപ്പെട്ടത്. എന്നാല്‍ രണ്ടാം സെറ്റ് വാവ്‌റിങ്ക 3-6ന് കൈപ്പിടിയിലൊതുക്കിയതോടെ മല്‍സരത്തില്‍ ആവേശം ഇരട്ടിച്ചു.
മൂന്നാം സെറ്റില്‍ മുറേ വീണ്ടും കരുത്തുകാട്ടി. 5-7 നായിരുന്നു മുറെ മൂന്നാം സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ പോരാട്ടം തുടര്‍ന്ന വാവ്‌റിങ്ക ട്രൈബ്രേക്കറിലേക്ക് നീണ്ട നാലാം സെറ്റില്‍ വിജയം കണ്ടെത്തി. ഇതോടെ ഇരു താരങ്ങളും രണ്ട് സെറ്റുകള്‍ വീതം നേടി തുല്യത പുലര്‍ത്തി. വിധിയെഴുതുന്ന അഞ്ചാം സെറ്റായപ്പോഴേക്കും മുറേ കളിച്ച് തളര്‍ന്നിരുന്നു. മുറേയുടെ തളര്‍ച്ചയെ മുതലെടുത്ത വാവ്‌റിങ്ക ബുള്ളറ്റ് ഷോട്ടുകളുമായി മുന്നേറിയപ്പോള്‍ 6-1 ന് അഞ്ചാം സെറ്റും ഫൈനല്‍ പ്രവേശനവും വാവ്‌റിങ്ക സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം സെമി ഫൈനലില്‍ ആന്‍ഡി മുറേയോടേറ്റ തോല്‍വിക്കുള്ള വാവ്‌റിങ്കയുടെ മധുര പ്രതികാരം കൂടിയായിരുന്നു ഇത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റാഫേല്‍ നദാല്‍- ഡൊമിനിക് തീം മല്‍സരത്തിലെ വിജയിയെയാവും വാവ്‌റിങ്ക നേരിടുക. 1973 നല്‍ നിക്കോള പിലിക്കിന് ശേഷം റോളണ്ട് ഗാരസില്‍ ഫൈനല്‍ പ്രവേശനം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് കൂടിയാണ് 32കാരനായ വാവ്‌റിങ്ക സെമിയിലെ ജയത്തോടെ സ്വന്തം പേരില്‍ കുറിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss