|    Nov 25 Sat, 2017 7:34 am
FLASH NEWS
Home   >  News now   >  

ഫ്രഞ്ച് ഓപണില്‍ വാവ്‌റിങ്കയെ തകര്‍ത്ത് റാഫേല്‍ നദാലിന് കിരീടം

Published : 11th June 2017 | Posted By: ev sports

നദാലിന്റെ കരിയറിലെ 10ാം ഫ്രഞ്ച് ഓപണ്‍ കിരീടം
– ഫൈനലില്‍ വാവ്‌റിങ്കയെ തോല്‍പിച്ചു
– ജയം നേരിട്ടുള്ള സെറ്റുകള്‍ക്ക് (3-0)

പാരിസ്: ടെന്നിസ് കോര്‍ട്ടിലെ ഇതിഹാസത്തിന്റെ പേരില്‍ ഇതാ, മറ്റൊരു ചരിത്രം കൂടി- പത്താം ഫ്രഞ്ച് ഓപണ്‍ കിരീടം. റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ സ്റ്റാന്‍ വാവ്‌റിങ്കയെ തോല്‍പിച്ചാണ് റാഫേല്‍ നദാല്‍ തന്റെ പത്താം കിരീടം ഉയര്‍ത്തിയത്. ഒരു ഗ്രാന്റ്സ്ലാം ഏറ്റവും കൂടുതല്‍ തവണ നേടുന്ന താരമെന്ന അപൂര്‍വ ബഹുമതി ഇതോടെ നദാലിന് മാത്രമായി.
തീര്‍ത്തും ഏകപക്ഷീയമായിരുന്നു പുരുഷ സിംഗില്‍സ് ഫൈനല്‍. കളിമണ്‍ കോര്‍ട്ടില്‍ പരാജയമറിയാത്ത നദാലിനെ മൂന്ന് സെറ്റിലും മറികടക്കാന്‍ മൂന്നാം റാങ്കായ വാവ്‌റിങ്കയ്ക്ക് സാധിച്ചില്ല. സ്‌കോര്‍: 6-2, 6-3, 6-1. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു നിന്ന മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും വാവ്‌റിങ്ക ആധിപത്യം നേടാന്‍ നാലാം എടിപിയായ നദാല്‍ സമ്മതിച്ചില്ല. ആദ്യ സെറ്റില്‍ നിര്‍ണായക സമയത്ത് രണ്ട് സെര്‍വ് നഷ്ടപ്പെടുത്തിയത് വാവ്‌റിങ്കയുടെ പതനത്തിന് തുടക്കം കുറിച്ചപ്പോള്‍ ഒരു സെറ്റിലും പതറാതെ മുന്നേറുകയായിരുന്നു വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍.
2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014 വര്‍ഷങ്ങളിലാണ് നദാല്‍ ഇതിനു മുന്‍പ് ഫ്രഞ്ച് ഓപണ്‍ കിരീടം സ്വന്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക