|    Feb 25 Sat, 2017 3:21 pm
FLASH NEWS

ഫ്യൂസ് ഊരിയിട്ടും നെട്ടൂരിലെ വഴിവിളക്കുകള്‍ക്കു വിശ്രമമില്ല

Published : 21st November 2016 | Posted By: SMR

നെട്ടൂര്‍: ഫ്യൂസ് ഊരിയിട്ടും നെട്ടൂരിലെ വഴിവിളക്കുകള്‍ക്കു വിശ്രമമില്ല. നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ ദേവാലയത്തിനു സമീപത്തും റോഡിലുമായി ഏകദേശം മുപ്പതോളം പോസ്റ്റുകളിലെ ലൈറ്റുകളാണ് പകല്‍ മുഴുവന്‍ തെളിഞ്ഞുകിടന്നത്. രാവിലെ തന്നെ കെഎസ്ഇബിയില്‍ അറിയിച്ചതായി ഡിവിഷന്‍ കൗണ്‍സിലര്‍ പി ജെ ജോണ്‍സണ്‍ പറഞ്ഞു. പോസ്റ്റില്‍ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ചിട്ടുള്ള ഫ്യൂസ് ഊരി ഇട്ട നിലയില്‍ ആയിരുന്നു. മറ്റെന്തെങ്കിലും തകരാര്‍ മൂലം ലൈറ്റ് തെളിഞ്ഞതാണോ എന്നു പരിശോധിക്കാന്‍ ജീവനക്കാര്‍ എത്തിയില്ല. അതേസമയം മരട് സെക്ഷന്‍ ഓഫിസിലെ ഫോണ്‍ മണിക്കൂറുകളോളം കിട്ടുന്നില്ലായിരുന്നെന്നു പരിസരവാസികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക