|    Dec 17 Mon, 2018 5:50 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ഗ്വാട്ടിമാലയില്‍ 4,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

Published : 21st November 2018 | Posted By: kasim kzm

മെക്‌സിക്കോ സിറ്റി: ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്നിപര്‍വതം സജീവമായതിനെ തുടര്‍ന്ന് അധികൃതര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രദേശത്തു നിന്ന് 4,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അഗ്നിപര്‍വതത്തില്‍ നിന്നു പുകയും ചാരവും ഉയരുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് വിവരം.
ലാവയുടെ ഒഴുക്ക് കുറഞ്ഞുവരുന്നതായി വോള്‍ക്കാനോളജിസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പാബ്ലോ ഒലിവ അറിയിച്ചു. ഈ വര്‍ഷം ഇത് അഞ്ചാംതവണയാണ് അഗ്നിപര്‍വത സ്‌ഫോടനം നടക്കുന്നത്. കഴിഞ്ഞ ജൂണിലുണ്ടായ സ്‌ഫോടനത്തില്‍ 200ലധികം പേര്‍ മരിക്കുകയും 235 പേരെ കാണാതാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. പര്‍വതത്തിന്റെ 3763 മീറ്റര്‍ താഴെ ആയിരക്കണക്കിന് ആളുകളാണ് താമസിക്കുന്നത്. ഫ്യൂഗോയെ കൂടാതെ പാകായ, സാന്റിയഗുയ്‌റ്റോ എന്നീ അഗ്നിപര്‍വതങ്ങളും ഗ്വാട്ടിമാലയില്‍ സജീവമാണ്. നേരത്തേ ഇവ പൊട്ടിത്തെറിക്കുമെന്നു കരുതിയിരുന്നെങ്കിലും പിന്നീട് ശാന്തമാവുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss