|    Jan 16 Mon, 2017 6:28 pm

ഫോര്‍വേഡ് ബ്ലോക്ക് സെക്കുലര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കും

Published : 24th April 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയതയെ ചെറുക്കുന്നതിനും അഴിമതിരഹിത ഭരണത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 40 നിയോജക മണ്ഡലങ്ങളില്‍ പാര്‍ട്ടി ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി അടക്കമുള്ള ആര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ധാര്‍മികമായ അവകാശമില്ല. സ്വന്തം മുന്നണിയുടെ നേതാക്കള്‍ തന്നെ അഴിമതിക്കാരാണെന്ന് ആരോപിച്ച ആളുകളെ തന്നെ ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാന്‍ ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളെടുത്ത തീരുമാനം ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക