|    Oct 18 Wed, 2017 7:51 am
FLASH NEWS
Home   >  News now   >  

ഫോര്‍മുല വണ്‍: മലേസ്യന്‍ ഗ്രാന്റ്പ്രീ കിരീടം മാക്‌സ് വെസ്തപ്പാന്

Published : 1st October 2017 | Posted By: ev sports

കൊലാലംപൂര്‍: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിലെ മലേസ്യന്‍ ഗ്രാന്റ് പ്രീ കിരീടം റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്. തന്റെ 20ാം ജന്‍മദിനത്തിലാണ് വെസ്തപ്പാന്‍ കിരീടം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ജയത്തോടെ 34 പോയിന്റുകളുമായി ഹാമിള്‍ട്ടണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണുള്ളത്.  അതേ സമയം ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.  റെഡ്്ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോയ്ക്കാണ് മൂന്നാം സ്ഥാനം. മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ഫോഴ്‌സ് ഇന്ത്യയുടെ സെര്‍ജിയോ പെരേസ് ആറാം സ്ഥാനത്തും മല്‍സരം പൂര്‍ത്തിയാക്കി.മലേസ്യന്‍ ഗ്രാന്റ് പ്രീ പൂര്‍ത്തിയായതോടെ ഏഴ് ജയങ്ങളുമായി 281 പോയിന്റുകളുള്ള മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടനാണ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തുള്ളത്. 247 പോയിന്റുകളുള്ള ഫെരാരിയുടെ സെബാസ്റ്റിയന്‍ വെറ്റല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് 222 പോയിന്റുകളുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 177 പോയിന്റുള്ള റെഡ്ബുള്ളിന്റെ റിക്കിയാര്‍ഡോയാണ് നാലാം സ്ഥാനത്ത്. അതേ സമയം ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ വെസ്തപ്പാന്‍ 93 പോയിന്റുകളുമായി പട്ടികയിലെ ആറാം സ്ഥാനത്താണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക