|    Jun 25 Sun, 2017 7:28 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫോര്‍മുല വണ്‍ ഫോട്ടോഫിനിഷിലേക്ക്

Published : 15th November 2016 | Posted By: SMR

സാവോ പോളോ:ഫോര്‍മുല വണ്‍ കിരീടപ്പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഞായറാഴ്ച നടന്ന ബ്രസീലിയന്‍ ഗ്രാ ന്‍പ്രീയില്‍ നിലവിലെ ലോക ചാംപ്യനും ബ്രിട്ടീഷ് താരവുമായ ലൂയിസ് ഹാമില്‍റ്റണ്‍ വിജയിച്ചതോടെയാണ് കിരീടപ്പോരാട്ടം കടുത്തത്. മെഴ്‌സിഡസിലെ സഹതാരം നിക്കോ റോസ്ബര്‍ഗിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്‍റ്റണ്‍ ഒന്നാമതെത്തിയത്.  റെഡ് ബുള്ളിന്റെ മാക്‌സ് വെഴ്‌സറ്റപ്പന്‍ മൂന്നാം സ്ഥാനത്തും മല്‍സരം പൂര്‍ത്തിയാക്കി.
സീസണില്‍ അബൂദബി ഗ്രാന്‍പ്രീ മാത്രം മുന്നില്‍നില്‍ക്കെ 367 പോയിന്റുകളുമായി മുന്നില്‍ നില്‍ക്കുന്നത് റോസ്ബര്‍ഗാണ്. ഈ സീസണില്‍ ഒമ്പത് വിജയങ്ങള്‍ സ്വന്തമാക്കിയ ഹാമില്‍റ്റന് 355 പോയിന്റാണുള്ളത്. റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ 246 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക