|    Feb 18 Sun, 2018 5:04 am
FLASH NEWS
Home   >  News now   >  

ഫോര്‍മുലവണ്‍: മൊണാക്കോ ഗ്രാന്റ് പ്രിക്‌സ് കിരീടം സെബാസ്റ്റിയന്‍ വെറ്റലിന്

Published : 28th May 2017 | Posted By: ev sports


മൊണാക്കോ: ഫോര്‍മുല വണ്‍ മൊണാക്കോ ഗ്രാന്റ് പ്രിക്‌സ് കിരീടം ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്. വെറ്റലിന്റെ ടീം മേറ്റ് റെയ്‌ക്കോനെന്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ റെഡ്ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 16 വര്‍ഷത്തിന് ശേഷമാണ് മൊണാക്കോയില്‍ ഫെരാരിയുടെ ഡ്രൈവര്‍ കിരീടം ചൂടുന്നത്. അതേ സമയം മെഴ്‌സിഡസ് ബെന്‍സിന്റെ ഡ്രൈവര്‍ ലെവിസ് ഹാമിള്‍ട്ടന് ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2017ലെ വെറ്റലിന്റെ മൂന്നാം കിരീടമാണിത്. ഇതോടെ മുഖ്യ എതിരാളി ഹാമിള്‍ട്ടനുമായി 25 പോയിന്റ് ലീഡും വെറ്റല്‍ സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss