|    Jun 25 Mon, 2018 12:30 am
FLASH NEWS

ഫോര്‍ത്ത് എസ്റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 27 മുതല്‍

Published : 24th January 2017 | Posted By: fsq

 

പത്തനംതിട്ട: ഫോര്‍ത്ത് എസ്റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മുന്നാം പതിപ്പ് 27, 28, 29 തിയ്യതികളില്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തി ല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും പത്തനംതിട്ട മുസലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയുടെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികള്‍, ജില്ലാകലക്ടര്‍, പോലിസ് മേധാവി, മീഡിയ, എക്‌സൈസ്, ബാങ്ക്, പോസ്റ്റല്‍, ഫയര്‍ഫോര്‍സ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജേതാക്കള്‍ക്ക് കൊച്ചീപ്പന്‍ മാപ്പിള മെമ്മോറിയല്‍ ട്രോഫിയും, റണ്ണേഴ്‌സിന് ഷാജി അലക്‌സ് മെമ്മോറിയല്‍ ട്രോഫിയും  സമ്മാനിക്കും. മികച്ച കളിക്കാര്‍ക്ക് പുരസ്‌ക്കാരങ്ങളും കാഷ് അവാര്‍ഡുകളും നല്‍കും. 27ന് രാവിലെ എട്ടിന് ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ആരംഭിക്കും. കലക്ടേഴ്‌സ് ഇലവനും പോസ്റ്റല്‍ ഇലവനും തമ്മിലാണ് ആദ്യമല്‍സരം. തുടര്‍ന്ന് പോലിസ്, എക്‌സൈസ് ടീമുകള്‍ ഏറ്റുമുട്ടും. വൈകീട്ട് നാലിന് പൊളിറ്റിക്കല്‍ ഇലവനും ഫയര്‍ഫോഴ്‌സ് ഇലവനും തമ്മിലാണ് മല്‍സരം. 28 ന് രാവിലെ എട്ടിന് മീഡിയ ഇലവനും ബാങ്ക് ഇലവനും തമ്മില്‍ മത്സരം. വൈകീട്ട് മൂന്നിന്  സെമിഫൈനല്‍ മല്‍സരം ആരംഭിക്കും. 29ന് വൈകീട്ട് നാലിന് ഫൈനല്‍.  ടൂര്‍ണമെന്റിന് മുന്നോടിയായി നാളെ വൈകീട്ട് മൂന്നിന് കലക്്ടറേറ്റ് ജങ്ഷനില്‍ നിന്നു സെന്‍ട്രല്‍ ജങ്ഷനിലേക്ക് വിളംമ്പരഘോഷയാത്ര ഉണ്ടാവും. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ഫഌഗ് ഓഫ് ചെയ്യും. 27ന് വൈകീട്ട് മൂന്നിന് സൗഹൃദവോളീബോള്‍ മല്‍സരങ്ങള്‍ നടക്കും. അര്‍ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ വോളീബോള്‍ താരവുമായ ടോം ജോസഫ് മുന്‍ ഇന്ത്യന്‍ താരം ആര്‍ രാജീവ് പങ്കെടുക്കും. തുടര്‍ന്ന് സെലിബ്രിറ്റി ക്രിക്കറ്റ് അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിക്കും. മുസ്‌ലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ചെയര്‍മാന്‍ പി ഐ ഷെറീഫ് മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിന് ശേഷം ഹാര്‍ച്ചറി ഡമോ ഉണ്ടായിരിക്കും. 29ന് വൈകീട്ട് മൂന്നിന് ഫൈനല്‍ മല്‍സരത്തിന് മുന്നോടിയായി വനിതകളുടെ സൗഹൃദ ഫുട്‌ബോള്‍ മല്‍സരം ഉണ്ടായിരിക്കും. സമാപനസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. സമ്മാനദാനവും അദ്ദേഹം നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സാം ചെമ്പകത്തില്‍, കെ അനില്‍കുമാര്‍,              ഏബ്രഹാം തടിയൂര്‍,        എം ബിജുമോഹന്‍, കെ കെ അനീഷ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss