|    Jan 25 Wed, 2017 7:00 am
FLASH NEWS

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളില്‍ ചൂതാട്ടം വ്യാപകം

Published : 24th September 2016 | Posted By: SMR

മട്ടാഞ്ചേരി: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളില്‍ പണം വച്ചുള്ള ചീട്ടുകളിയും വാതുവെയ്പ്പും വ്യാപകമാവുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 40 ഓളം പേരെയാണ് രണ്ടു കേസുകളിലായി പോലിസ് പിടികൂടിയത്. ഇവരില്‍ നിന്നും കാല്‍ലക്ഷത്തിലേറെ രൂപയും പോലിസ് കണ്ടെടുത്തു. വിവിധ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചും ലോഡ്ജുകളില്‍ മുറിയെടുത്തുമാണ് ചൂതാട്ടം നടത്തുന്നത്.
പണം വച്ചുള്ളു ചൂതാട്ടം മാത്രമല്ല വാതുവെയ്പ്പും മുറയ്ക്കു നടക്കുന്നു.
ഓരോ മല്‍സര കളിയുടെയും സീസന്‍ അ നുസരിച്ച് കൊച്ചി കേന്ദ്രീകരിച്ച് വാത്‌വയ്പ്പ് നടക്കുന്നുണ്ട്. ക്രിക്കറ്റ് മല്‍സരവുമായിട്ടാണ് വാത്‌വയ്പ്പ് കൂടുതലും. ജില്ലയ്ക്ക് വെളിയില്‍ നിന്നും വാത്‌വയ്പ്പില്‍ പങ്കെടുക്കാന്‍ സംഘമായി എത്താറുണ്ടത്രെ.
കഴിഞ്ഞ സീസണില്‍ വാത് വയ്പ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മദ്യക്കുപ്പി കൊണ്ടുള്ള ആക്രമണം നടക്കുകയുണ്ടായി. ചുള്ളിക്കലിലെ ലോഡ്ജിലായിരുന്നു സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക