|    Jan 23 Mon, 2017 7:49 am
FLASH NEWS

ഫോര്‍ട്ടുകൊച്ചി – വൈപ്പിന്‍ യാത്രാ ബോട്ട്; നഗരസഭ ചതിച്ചു; പാപ്പി മടങ്ങി, യാത്രക്കാര്‍ക്ക് ദുരിതം

Published : 6th October 2016 | Posted By: Abbasali tf

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ യാത്രാ ബോട്ട് സര്‍വീസ് നിലച്ചു. വാടകയിനത്തില്‍ നഗരസഭ വരുത്തിയ ലക്ഷങ്ങളുടെ കുടിശ്ശിക നല്‍കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. പ്രശ്‌ന പരിഹാരത്തിന് നഗരസഭ ശ്രമം നടത്താത്തതില്‍ പ്രതിഷേധവുമായാണ് ബോട്ട് സര്‍വീസ് നിര്‍ത്തിയത്. പാപ്പിയെന്ന ഏക യാത്രാബോട്ട് ആലപ്പുഴയിലേക്ക് പോവുകയുംചെയ്തു. യാത്രാബോട്ട് സര്‍വീസ് നിലച്ചതോടെ വിദ്യാര്‍ഥികളും ജോലിക്കാരുമടക്കം നുറുക്കണക്കിന് യാത്രക്കാരാണ് കഷ്ടപ്പെടുന്നത്. കൊച്ചിന്‍ കോര്‍പറേഷന്‍ കരാറുക്കാരന് തുക നല്‍കാത്തതിനെതുടര്‍ന്ന് പത്തോളം തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയുമുണ്ടായി. ആഴ്ചകള്‍ക്ക് മുമ്പ് ഇതിനെതുടര്‍ന്ന് ഒന്നര ദിവസം ബോട്ട് സര്‍വീസ് നിലച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബോട്ട് സര്‍വീസ് നിലച്ചുവെങ്കിലും പ്രശ്‌ന പരിഹാരശ്രമം നടത്താത്ത നഗരസഭയുടെ നിരുത്തരവാദ സമീപനത്തിനെതിരേ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് അഴിമുഖ സര്‍വീസിനായി ആലപ്പുഴയില്‍നിന്നാണ് പാപ്പി എന്ന ബോട്ട് കൊച്ചിയില്‍ കൊണ്ടുവന്നത്. പ്രതിമാസം ലക്ഷങ്ങള്‍ വാടക നല്‍കാമെന്നായിരുന്നു കരാര്‍. നിരന്തര കരാര്‍ ലംഘനം നടത്തുന്ന കൊച്ചി നഗരസഭ കുടിശ്ശിക തുക നല്‍കിയാലേ സര്‍വീസ് പുനരാരംഭിക്കുവെന്നാണ് ബോട്ടുടമയും തൊഴിലാളികളും പറയുന്നത്. അഴിമുഖത്ത് സര്‍വീസ് നടത്തുന്ന ജങ്കാര്‍ വഴിയാണ് യാത്രക്കാര്‍ മറുകരയിലെത്തുന്നത്. ഇത് ജനങ്ങളില്‍ സമയനഷ്ടവും പ്രയാസവും സൃഷ്ടിക്കുകയാണന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക