|    Jul 22 Sun, 2018 6:28 pm
FLASH NEWS

ഫോര്‍ട്ടുകൊച്ചിയിലെ റോഡുകള്‍ മുഖം മിനുക്കുന്നു

Published : 9th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയിലെ റോഡുകള്‍ നവീകരിക്കുന്നു. രണ്ട് പരിശീലന മൈതാനങ്ങള്‍ ഫോര്‍ട്ടുകൊച്ചിയിലാണെന്നത്  അന്തര്‍ദേശീയ നിലവാരമുള്ള പരിശീലന മൈതാനങ്ങള്‍ക്കൊപ്പം ഫോര്‍ട്ടുകൊച്ചിയുടെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും   സഹായകരമായി മാറിയിരിക്കയാണ്. കളിക്കാരെ കൊണ്ടുവരുന്നതിനായി തോപ്പുംപടി മുതല്‍ ബീച്ച് റോഡ് വഴി ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള റിങ് റോഡുകള്‍ ബിഎം ആന്റ് ബിസി ടാറിങ് നടത്തി കൊണ്ടിരിക്കുകയാണ്. ഫോര്‍ട്ടുകൊച്ചി മേഖലയിലെ കാനകള്‍ ഉയര്‍ത്തി കെട്ടി വശങ്ങളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിച്ച് മനോഹരമാക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. മൈതാനത്തിന്റെ അവസാന മിനുക്കു  പണികളും പുരോഗമിക്കുകയാണ്. ഈ മാസം 15നകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ ജെ മാക്‌സി പറഞ്ഞു.പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങളായി പൊട്ടിക്കിടന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്നത് നാട്ടുകാരേയും സന്തോഷത്തിലാഴ്ത്തിയിരിക്കയാണ്.എന്നാല്‍ പൈതൃക സ്‌നേഹികളുടെ എതിര്‍പ്പ് മൂലം പരേഡ് ഗ്രൗണ്ടില്‍ ഫഌഡ് ലൈറ്റ് സംവിധാനം ഒരുക്കാനായിട്ടില്ല. സംരക്ഷിത സ്ഥാപനമായ സെന്റ്’ ഫ്രാന്‍സിസ് ദേവാലയത്തിനോട് ചേര്‍ന്നു കിടക്കുന്ന മൈതാനത്ത് നവീകരണ പ്രക്രിയകള്‍ നടത്താന്‍ പാടില്ലായെന്ന നിയമം ചൂണ്ടി കാട്ടിയാണ് പൈതൃക സ്‌നേഹികള്‍ പ്രതിഷേധവുമായി എത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss