|    Dec 11 Tue, 2018 1:32 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫോബ്‌സ് പട്ടിക: സല്‍മാന്‍ഖാന്‍ ഒന്നാമത്

Published : 6th December 2018 | Posted By: kasim kzm

മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികരായ 100 സെലിബ്രിറ്റികളുടെ പട്ടിക ഫോബ്‌സ് ഇന്ത്യ പുറത്തുവിട്ടു. 253.25 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ സല്‍മാന്‍ഖാനാണ് പട്ടികയില്‍ ഒന്നാമത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 97.5 കോടിയുടെ വരുമാനവുമായി ആമിര്‍ഖാന്‍ പട്ടികയില്‍ ആറാംസ്ഥാനത്തുണ്ട്. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ ഉണ്ടാക്കിയ വരുമാനം പരിഗണിച്ചാണ് ധനികരായ സെലിബ്രിറ്റികളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് സല്‍മാന്‍ ഖാന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
ടൈഗര്‍ സിന്ദാ ഹൈ, റേസ്3 എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് പുറമെ ടെലിവിഷന്‍ അവതാരകന്‍, വിവിധ ബ്രാന്‍ഡുകളുടെ അംബാസഡര്‍ എന്നീ ഘടകങ്ങളാണ് 52കാരനായ സല്‍മാനെ മുന്നിലെത്തിച്ചത്. 253.25 കോടി രൂപയാണ് ഇക്കാലയളവില്‍ സല്‍മാന്റെ വരുമാനം. പട്ടികയില്‍ ഇടംനേടിയ 100 സെലിബ്രിറ്റികളുടെ വരുമാനത്തിന്റെ 8.06 ശതമാനമാണിത്. കഴിഞ്ഞ പ്രാവശ്യം 68 കോടി നേടി ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ചോപ്രയ്ക്ക് ഈ വര്‍ഷം 18 കോടി നേടാനേ കഴിഞ്ഞുള്ളൂ. അവര്‍ 49ാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. മലയാളികളായ മമ്മൂട്ടി, നയന്‍താര എന്നിവരും പട്ടികയിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss