|    Dec 13 Thu, 2018 7:17 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫോണ്‍ സന്ദേശമയച്ച് കരാര്‍ അവസാനിപ്പിച്ചു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌

Published : 15th November 2018 | Posted By: kasim kzm

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ആസ്‌ത്രേലിയന്‍ താരവുമായുള്ള കരാര്‍ ഫോണ്‍ സന്ദേശത്തിലൂടെ അവസാനിപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.
ഓസിസ് പേസര്‍ മിച്ചര്‍ സ്റ്റാര്‍ക്കുമായുള്ള കരാറാണ് കൊല്‍ക്കത്ത അവസാനിപ്പിച്ചത്. 9.4 കോടി രൂപയ്ക്ക് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തിയിലെത്തിയ താരം പരിക്കിനെ തുടര്‍ന്ന് കളിച്ചിരുന്നില്ല. കഴിഞ്ഞദിവസമാണ് തന്റെ ഫോണിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകള്‍ സന്ദേശം അയച്ചത്. കരാര്‍ അവസാനിപ്പിക്കുന്നു എന്നായിരുന്നു സന്ദേശം സ്റ്റാര്‍ക്ക് പറഞ്ഞു. അടുത്ത എപ്രിലില്‍ താന്‍ വീട്ടില്‍ ഉണ്ടാവുമെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഐപിഎല്‍ നഷ്ടപ്പെടുന്നത് താരത്തിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ലോകകപ്പ് മല്‍സരങ്ങള്‍ വരാനിരിക്കെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലോകകപ്പ് മല്‍സരങ്ങളും പിന്നീട് ഇംഗ്ലണ്ടില്‍ ആഷസ് പരമ്പരയും കളിക്കേണ്ടതുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss