|    Jun 25 Mon, 2018 12:29 am
FLASH NEWS
Home   >  Kerala   >  

ഫോണ്‍ വിളി വിവാദം:എകെ ശശീന്ദ്രനെതിരെ കേസെടുത്തു

Published : 29th May 2017 | Posted By: mi.ptk

തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ രാജിവച്ച മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ കോടതി കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തി തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുത്തത്. ശശീന്ദ്രന് കോടതി നോട്ടീസ് അയച്ചു.എകെ ശശീന്ദ്രന്‍ ഫോണിലൂടെ തന്നോട് അപമര്യാദയായി പെരുമാറി എന്ന് കാണിച്ച് സ്വകാര്യ ചാനല്‍ ജീവനക്കാരിയായ യുവതി കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മൂന്ന് സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ പരാതിയാണ് യുവതി കോടതിയില്‍ സമര്‍പ്പിച്ചത്.
അതേസമയം, കോടതിയുടേത് സ്വാഭാവിക നടപടിയാണെന്നും നിയമ നടപടിയുമായി സഹകരിക്കുമെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.
എകെ ശശീന്ദ്രന്‍ ഫോണിലൂടെ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന്റെ ശബ്ദരേഖ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss