|    Oct 19 Fri, 2018 6:35 pm
FLASH NEWS

ഫോണ്‍ വഴി മദ്യവില്‍പന; യുവാവ് അറസ്റ്റില്‍

Published : 19th September 2017 | Posted By: fsq

 

കിളിമാനൂര്‍: ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുന്നവര്‍ക്ക് ആവശ്യപ്പെടുന്ന അളവില്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് മദ്യം എത്തിച്ചുകൊടുക്കുന്ന യുവാവിനെ അഞ്ചു ലിറ്റര്‍ മദ്യവുമായി കിളിമാനൂര്‍ എക്‌സ്‌സൈസ് സംഘം പിടികൂടി. കിളിമാനൂര്‍ മലയാമഠം സ്വദേശി മനീഷ് (35) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നു മദ്യം വിറ്റു കിട്ടിയ 3600 രൂപയും   കെഎല്‍ 16 എം 6844 ബൈക്കും പിടിച്ചെടുത്തു. പോങ്ങനാട്, മലയാമഠം, കിളിമാനൂര്‍ പ്രദേശങ്ങളില്‍ ഫോണ്‍ വഴി ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് ഇയാള്‍ ബൈക്കില്‍ മദ്യം എത്തിച്ച് കൊടുക്കുക പതിവായിരുന്നുവത്രെ. രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രിവന്റിവ് ഓഫിസര്‍ സുരേഷ് ബാബുവും സംഘവും നടത്തിയ റെയിഡിലാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss