|    May 27 Sat, 2017 11:59 am
FLASH NEWS

ഫോണ്‍ നമ്പറിന് സമ്മാനം ലഭിച്ചെന്ന് മൊബൈല്‍ ഫോണിലൂടെ തട്ടിപ്പ്; ഗൃഹനാഥന് 3200 രൂപ നഷ്ടമായി

Published : 13th July 2016 | Posted By: SMR

മുണ്ടക്കയം: മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിക്കുമെന്ന ഫോണ്‍കോളിനു മറുപടി നല്‍കിയ ആള്‍ക്ക് 3200 രൂപ മുടക്കിയപ്പോള്‍ ലഭിച്ചത് ദേവീ രൂപവും ലോക്കറ്റുകളും. പുഞ്ചവയല്‍ തോട്ടുങ്കല്‍ സണ്ണിതോമസാണ് ഫോണ്‍കോള്‍ തട്ടിപ്പിന് ഇരയായത്. ജൂണ്‍ 28ന് സണ്ണിയുടെ ഫോണിലേയ്ക്ക് ഒരു കോള്‍ വന്നു. താങ്കളുടെ ഫോണ്‍ നമ്പറിന് നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചെന്നും. 40000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി താങ്കളുടെ വിലാസത്തില്‍ അയച്ചു നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
എന്നാല്‍ ഇതിനോട് അന്ന് സണ്ണി പ്രതികരിച്ചില്ല. തൊട്ടടുത്ത ദിവസം തന്നെ വീണ്ടും ഇതേ കോള്‍ വന്നപ്പോള്‍ സണ്ണി മേല്‍വിലാസം പറഞ്ഞു നല്‍കി. രണ്ടു ദിവസം മുമ്പ് ഇതേ നമ്പറില്‍ നിന്നു വീണ്ടും വിളിച്ച് സമ്മാനം പോസ്‌റ്റോഫിസില്‍ എത്തിയിട്ടുണ്ടെന്നും 3200 രൂപ നല്‍കി വാങ്ങണമെന്നും പറഞ്ഞു. 40,000 രൂപയുടെ ഫോണ്‍ അയച്ചു നല്‍കുന്നതിന്റെ തുകമാത്രമാണ് 3200 രൂപയെന്നും ഇവര്‍ സണ്ണിയെ ധരിപ്പിച്ചു. ചതി മനസ്സിലാവാതെ സണ്ണി പോസ്റ്റ് ഓഫിസില്‍ എത്തി പണംഅടച്ച് പാഴ്‌സല്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണ കളറിലുള്ള ദേവീ രൂപവും, ലോക്കറ്റും, ആമയുടെ ആകൃതിയിലുള്ളതും, കാല്‍പ്പാദങ്ങളുടേതുമായ ചെറിയ രൂപങ്ങള്‍ കണ്ടത്. ചതിവ് മനസ്സിലായെങ്കിലും പോസ്റ്റ് ഓഫിസില്‍ അടച്ച പണം സണ്ണിക്ക് നഷ്ടമായി. സുപ്രിം എന്റര്‍െ്രെപസസ് ഡല്‍ഹി എന്ന വിലാസത്തില്‍ നിന്നാണ് പാഴ്‌സല്‍ ലഭിച്ചത്. ഇതു സംബന്ധിച്ച് സണ്ണി പോലിസില്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day