|    Jun 25 Sun, 2017 2:25 am
FLASH NEWS

ഫോണ്‍ കവര്‍ന്ന സംഭവം: രണ്ടുപേര്‍ പിടിയില്‍

Published : 25th November 2016 | Posted By: SMR

ഗുരുവായൂര്‍: ബാങ്ക് ഉദ്യോഗസ്ഥനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ രണ്ട് പേരെ ഗുരുവായൂര്‍ ടെം ബിള്‍ പോലിസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയാണ് ടെംബിള്‍ സിഐഎന്‍ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാസര്‍കോഡ് ചെങ്കുളം ചന്ദന്‍പാറ വീട്ടില്‍ ബാലകൃഷ്ണന്‍(40), പെരിഞ്ഞനം ചെന്നറ വീട്ടില്‍  വിജീഷ് (28)എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ രണ്ട് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു. ധനലക്ഷ്മി തൃശൂര്‍ ഹെഡ് ഓഫിസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം എ  ശ്രീകുമാറിനെയാണ് തിങ്കളാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനടുത്ത് വച്ച് നാലംഗ സംഘം ആക്രമിച്ചത.് മോഷ്ടാക്കള്‍ ട്രെയിന്‍ വഴി രക്ഷപ്പെട്ടെന്ന് മനസിലാക്കിയ പോലിസ് സൈബര്‍സെല്ലിന്റെ സഹായം തേടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ക്ഷേത്രപരിസരത്ത് നിന്ന് തൃശൂര്‍ ഷാഡോ പോലിസിന്റെ സഹായത്തോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ രണ്ടുപേര്‍ക്കുമെതിരേ മതിലകം, ചാവക്കാട്, വലപ്പാട് തുടങ്ങീ സ്റ്റേഷനുകളില്‍ പിടിച്ചുപറി കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ 13ന് തൃശൂര്‍ റെയില്‍വേ എന്‍ജിനീയര്‍ ഉദയകുമാറിനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നത് ഇവരാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക