|    Jul 16 Mon, 2018 4:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫോണ്‍വിളി : പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും ജാമ്യം

Published : 9th August 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുള്‍പ്പെടെ നാലു പ്രതികള്‍ക്ക് ജയിലിലെ ഫോണ്‍വിളി കേസില്‍ കോടതി   ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. ഫോണ്‍വിളി കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയായതിനാല്‍ സുനിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. എന്നാല്‍, ഈ കേസിലെ കൂട്ടുപ്രതികളായ വിഷ്ണു, വിജേഷ്, മേസ്തിരി സുനില്‍ എന്നിവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് വിവരം. 20,000 രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ ഇവര്‍ക്ക് ജാമ്യം ലഭിച്ചുവെന്ന പ്രത്യേകത കേസിനുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss