|    Nov 14 Wed, 2018 5:39 pm
FLASH NEWS

ഫോട്ടോ മോര്‍ഫിങ് ചെയ്ത കേസ്: പ്രതികളെ അറസ്റ്റ് ചെയ്യണം

Published : 29th March 2018 | Posted By: kasim kzm

വടകര: വിവാഹചടങ്ങുകളില്‍ നിന്നും മറ്റും  സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച്  മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ തയ്യാറാക്കിയ വടകരയിലെ സ്റ്റുഡിയോ ജീവനക്കാരനും ഉടമയും ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ്   ചെയ്യണമെന്ന് കെ കെ രമ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ പ്രതികള്‍ ഈ തരത്തില്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളുടെ ആത്മാഭിമാനത്തിന് നേരെയുള്ള അതിഗുരുതരമായ കൈയ്യേറ്റമാണിത്. നാല്‍പതിനായിരത്തില്‍ പരം സ്ത്രീകളുടെ ഫോട്ടോകള്‍ ഇയാള്‍  ഹാര്‍ഡ് ഡിസ്‌കില്‍ ശേഖരിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന  വിവരം ഇതിനകം പുറത്തു വന്നിട്ടുണ്ട്.  ഏറെ ഗൗരവതരമായ ഈ വിഷയത്തില്‍ സമഗ്രാന്വേഷണത്തിനും സത്വര നടപടികള്‍ക്കും പൊലീസ് തയ്യാറാകേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കുറ്റവാളികളെയും അടിയന്തിരമായി നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണം.
നിരവധി സ്ത്രീകള്‍ പരാതിയുമായി രംഗത്ത് വന്നിട്ടും വിഷയത്തില്‍ പൊലീസ് പുലര്‍ത്തുന്ന നിസ്സംഗത സംശയാസ്പദമാണ്. പ്രതികളെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും നടപടി വൈകിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ആര്‍എംപിഐ നേതൃത്വം നല്‍കുമെന്നും കെ.കെ.രമ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss