|    Apr 27 Fri, 2018 6:46 am
FLASH NEWS

ഫോട്ടോയെടുക്കേണ്ടത് ബുദ്ധികൊണ്ട:് നിക്ക് ഉട്ട്‌

Published : 17th March 2018 | Posted By: kasim kzm

ചെര്‍പ്പുളശ്ശേരി: ഫോട്ടോയെടുക്കുമ്പോള്‍ കാമറയേക്കാള്‍ പ്രധാനം ബുദ്ധിയാണെന്ന് ലോക പ്രശ്‌സ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട്. മീഡിയ അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച മാധ്യമ ഫോട്ടോഗ്രാഫര്‍ അവാര്‍ഡ്മ സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. മലയാളികളുടെ പെരുമാറ്റം ഹൃദ്യമാണെന്നും കേരളത്തിന്റെ ഭൂപ്രകൃതി വിയറ്റ്‌നാമിന് സമമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോക്യുമെന്ററി ചിത്രീകരണത്തിനായി ഒളപ്പമണ്ണ മനയിലെത്തിയ അദ്ദേഹം മോഹന്‍ലാല്‍ അഭിനയിക്കുന്ന ഒടിയന്‍ സിനിമയുടെ ചിത്രീകരണം കാണാനെത്തി. സിനിമാ ചിത്രീകരണത്തെക്കുറിച്ച് അദ്ദേഹം മോഹന്‍ ലാലിനോടും സംവിധായകന്‍ ശ്രീകുമാര്‍ മേനോനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മോഹന്‍ ലാലിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം കാമറയില്‍ പകര്‍ത്തി.
വിയറ്റ്‌നാം യുദ്ധത്തില്‍ നഗ്‌നയായി ഓടുന്ന നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിലൂടെയാണ് നിക്ക് ഉട്ട് ലോകപ്രശസ്തനാകുന്നത്. ഫോട്ടോയിലൂടെ യുദ്ധഭീകരത ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ അദ്ദേഹത്തിനായി. പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവാണ് നിക്ക് ഉട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss