|    Jan 23 Mon, 2017 2:00 am
FLASH NEWS

ഫോക്‌സ് ന്യൂസ് മുന്‍ ലേഖകന്‍ വത്തിക്കാന്റെ ഔദ്യോഗിക വക്താവ്

Published : 11th July 2016 | Posted By: sdq

pope and greg burke

വത്തിക്കാന്‍സിറ്റി: വത്തിക്കാനിന്റെ ഔദ്യോഗിക വക്താവായി ഫോക്‌സ് ന്യൂസ് മുന്‍ ലേഖകന്‍ ഗ്രെയ്ക് ബര്‍കിനെ പോപ്പ് ഫ്രാന്‍സിസ് നിയമിച്ചു. നിലവിലെ ഔദ്യോഗിക വക്താവായിരുന്ന ഫെഡറികോ ലൊംബാര്‍ഡി രാജിവെച്ചതിനെ തുടര്‍ന്നാണ് പകരക്കാരനായി 56കാരനായ ഗ്രെയികിനെ നിയമിച്ചത്. ജെസ്യൂട്ട് പുരോഹിതനായ ഫെഡറികോ മുന്‍ പോപ്പ് ബെനഡിക്ട് 16ാമന്റെ ഔദ്യോഗിക വക്താവായും പ്രവര്‍ത്തിച്ചിരുന്നു. മറ്റൊരു സുപ്രധാന തീരുമാനത്തിലൂടെ വത്തിക്കാന്‍ മാധ്യമ ഓഫീസിന്റെ മേധാവിയായി സ്പനിയാര്‍ഡ് പലോമ ഗാര്‍ഷ്യ ഓവജറോയെയും പോപ്പ് നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവര്‍. അമേരിക്കന്‍ വംശജനായ ഗ്രെയ്ക് ബര്‍കും സ്‌പെയിനില്‍ നിന്നുള്ള സ്പനിയാര്‍ഡ് പലോമ ഗാര്‍ഷ്യയും വത്തിക്കാനിലെ സുപ്രധാന പദവിയില്‍ അവരോധിതരായത് പ്രധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക