|    Jun 25 Mon, 2018 11:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫോക്‌സ് ന്യൂസ് മുന്‍ ലേഖകന്‍ വത്തിക്കാന്‍ ഔദ്യോഗിക വക്താവ്

Published : 12th July 2016 | Posted By: SMR

വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍ ഔദ്യോഗിക വക്താവായി ഫോക്‌സ് ന്യൂസ് മുന്‍ ലേഖകന്‍ ഗ്രെയ്ക് ബര്‍കിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. നിലവിലെ ഔദ്യോഗിക വക്താവ് ഫെഡറികോ ലൊംബാര്‍ഡി രാജിവച്ചതിനെ തുടര്‍ന്നാണ് 56കാരനായ ഗ്രെയികിനെ നിയമിച്ചത്.
ജെസ്യൂട്ട് പുരോഹിതനായ ഫെഡറികോ മുന്‍ പോപ്പ് ബെനഡിക്ട് 16ാമന്റെ ഔദ്യോഗിക വക്താവായും പ്രവര്‍ത്തിച്ചിരുന്നു. മറ്റൊരു സുപ്രധാന തീരുമാനത്തിലൂടെ വത്തിക്കാന്‍ മാധ്യമ ഓഫിസിന്റെ മേധാവിയായി സ്‌പെയിന്‍കാരി പലോമ ഗാര്‍ഷ്യ ഓവജറോയെയും പോപ്പ് നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss