|    Dec 17 Mon, 2018 3:16 am
FLASH NEWS

ഫോക്്‌ലോര്‍ അക്കാദമി സെക്രട്ടറിക്കെതിരേ പീഡനാരോപണം

Published : 24th May 2017 | Posted By: fsq

 

തലശ്ശേരി: ഫോക്്‌ലോര്‍ അക്കാദമി സെക്രട്ടറിക്കെതിരേ ലൈംഗിക പീഡനാരോപണം. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം പുകയുന്നു. ഇതേക്കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് പീഡനത്തിനിരയായ ഫോക്്‌ലോര്‍ അക്കാദമി ജീവനക്കാരി അക്കാദമി പ്രസിഡന്റ് സി ജെ കുട്ടപ്പനു പരാതി നല്‍കിയെങ്കിലും രണ്ടാഴ്ചയായിട്ടും പ്രാഥമികാന്വേഷണം പോലും നടന്നില്ല. അക്കാദമിയുടെ കണ്ണൂര്‍ ഓഫിസിലെ യുവതിയാണ് പരാതി നല്‍കിയത്. കല്യാണം കഴിഞ്ഞ് നാലുമാസം മാത്രമായ യുവതിയോടാണ് അക്കാദമി സെക്രട്ടറി എ കെ നമ്പ്യാര്‍ അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ എ കെ നമ്പ്യാറെ വിളിച്ച് ശാസിച്ചെങ്കിലും തുടര്‍നടപടിയില്ല. പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിനു നിരന്തരമായി ബുദ്ധിമുട്ടിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് യുവതി അക്കാദമി പ്രസിഡന്റിന് പരാതി നല്‍കിയത്. 2017 ഫെബ്രവരി ഒന്നു മുതലാണ് യുവതി ഫോക്്‌ലോര്‍ അക്കാദമിയില്‍ ജോലിക്കു ചേര്‍ന്നത്. അന്നുമുതല്‍ സെക്രട്ടറി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനെ തുടര്‍ന്ന് ഓഫിസില്‍ ഇടക്കിടെ അവധിയായ കാര്യവും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിനു കാരണം എ കെ നമ്പ്യാറുടെ അപമര്യാദയായ പെരുമാറ്റമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss