|    Apr 28 Fri, 2017 5:52 am
FLASH NEWS

ഫൈസല്‍ വെട്ടിത്തെളിച്ച വഴിയില്‍ മാതാവും

Published : 2nd December 2016 | Posted By: SMR

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: സത്യം എത്ര ഊതിക്കെടുത്തിയാലും ഒരു നാള്‍ തിരിച്ചറിവിന്റെ വെളിച്ചം പൂകുമെന്ന പ്രപഞ്ചസാക്ഷ്യം അന്വര്‍ഥമാവുകയാണ് കൊടിഞ്ഞിയില്‍. ഇരുളിന്റെ വക്താക്കള്‍ ജീവനെടുത്ത ശഹീദ് ഫൈസലിന്റെ പാതയിലേക്ക് മാതാവും എത്തിച്ചേരുന്നു. ഇസ്‌ലാം സ്വീകരിച്ച വിദ്വേഷത്തില്‍ ആര്‍എസ്എസുകാര്‍ വെട്ടി കൊലപ്പെടുത്തിയ പുല്ലാണി ഫൈസലിന്റെ മാതാവ് മീനാക്ഷിയാണ് മകന്റെ വഴിയില്‍ സത്യമാര്‍ഗം സ്വീകരിച്ച് ജമീലയായി മാറിയത്. മതം മാറിയതിന്റെ പകയുമായി പാഞ്ഞടുത്ത മനുഷ്യകുലത്തിന്റെ ശത്രുക്കള്‍ക്ക് തെറ്റി. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന അവരുടെ ധാരണ വിലപോവില്ലെന്ന് മീനാക്ഷി എന്ന മാതാവിലൂടെ കാലം തെളിയിച്ചു. മകന്റെ വഴി ശരിയാണെന്ന് നേരത്തേതന്നെ ഈ അമ്മയ്ക്ക് അറിയാമായിരുന്നു. ഉറച്ച തീരുമാനം പ്രഖ്യാപിക്കുന്നതിലൂടെ ഈ മാതാവ് ഇന്ന് മകന്റെ ശരീരം വെട്ടിമുറിച്ചവരോടുള്ള രോഷംകൂടി പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഫൈസലിന്റെ ഭാര്യ ജസ്‌നയേയും കുട്ടികളേയും സാക്ഷി നിര്‍ത്തിയാണ് മതപണ്ഡിതന്‍ ചൊല്ലിക്കൊടുത്ത വാക്യത്തിലൂടെ സത്യപ്രഖ്യാപനം നടത്തിയത്. എതിരാളികള്‍ ഭയപ്പെട്ടത്‌പോലെ ഫൈസലിന്റെ വഴിയിലേക്ക് ആദ്യം മാതാവ് തന്നെ കടന്നുവന്നു. പിന്നാലെ മറ്റുള്ളവരും എത്തുമെന്നു തന്നെയാണ് ജമീലയും ജസ്‌നയും വിശ്വസിക്കുന്നത്. ഫൈസലിന്റെ കൊലപാതകം നടന്ന അന്ന് തിരൂരങ്ങാടി എസ് ഐ വിശ്വന്‍ നീരീക്ഷിച്ചത് ഇതുതന്നെയായിരുന്നു. കൊലപാതകത്തിലൂടെ ഫൈസലിന്റെ കുടുംബംതന്നെ ഇസ്‌ലാമിലെത്തുമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം സാര്‍ഥകമാവുകയാണ് കൊടിഞ്ഞിയില്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day