|    Feb 23 Fri, 2018 2:29 pm
FLASH NEWS

ഫൈസല്‍ വധക്കേസ്്അന്വേഷണം ശരിയായ ദിശയിലല്ല: കുഞ്ഞാലിക്കുട്ടി

Published : 16th January 2017 | Posted By: fsq

 

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് എടുത്ത് തട്ടിക്കളിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതു ന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. കൊടിഞ്ഞി ശഹീദ് ഫൈസല്‍ നഗറില്‍ സംഘടിപ്പിച്ച നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിംലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈസല്‍ കൊല്ലപ്പെട്ടിട്ട് രണ്ടുമാസം പിന്നിടാന്‍ പോവുകയാണ്. വ്യക്തമായ സൂചനകള്‍ പോലിസിന് ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ ചില സംശയങ്ങള്‍ ഉടലെടുക്കുന്നുണ്ട്. കിട്ടയവരെ വച്ച് കേസ് അവസാനിപ്പിക്കാനും അതുവഴി കേസ് അട്ടിമറിക്കാനുമാണ് പോലിസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പോരാട്ടത്തിന് മുസ്‌ലിംലീഗ് നേതൃത്വം നല്‍കും. ഈ വിഷയത്തില്‍ നിയമസഭയക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും. 19ന് സര്‍വകക്ഷി സംഘം നടത്തുന്ന ചെമ്മാട് റോഡ് ഉപരോധത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയാണെന്നും അത് വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ കെ റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി പിഎസ്എംഒ കോളജ് എന്‍സിസി ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട മഷ്ഹൂദ് കാഞ്ഞീരയ്ക്ക് ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉപഹാരം നല്‍കി. പികെ അബ്ദുറബ്ബ് എംഎല്‍എ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, നാസര്‍ തിരുവണ, സി അബൂബക്കര്‍ ഹാജി, പത്തൂര്‍ മൊയ്തീന്‍ ഹാജി, കെ കുഞ്ഞിമരക്കാര്‍, പൂയിക്കല്‍ സലീം, ഊര്‍പ്പായി മുസ്തഫ, ഒടിയില്‍ പീച്ചു, മതാരി അബ്ദുര്‍റഹ്മാന്‍ ഹാജി, കെ റഹീം, പനയത്തില്‍ മുസ്തഫ, എം പി മുഹമ്മദ് ഹസ്സന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss