|    Aug 16 Wed, 2017 11:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫൈസല്‍ വധക്കേസിലെ പ്രതിക്ക് നേരെ വധശ്രമം

Published : 3rd August 2017 | Posted By: fsq

 

തിരൂരങ്ങാടി:   മതം മാറിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസിലെ പതിനാലാം പ്രതിക്ക് നേരെ വധശ്രമം. പന്താരങ്ങാടി തൃക്കുളം പളളിപ്പടി  തയ്യില്‍ അപ്പുവിന്റെ മകന്‍ ലിജീഷ് എന്ന  ലിജുവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ബുധനാഴ്ച ഉച്ചക്ക് ശേഷം 3.20 ന് കൊടക്കാട് ആലിന്‍ചുവട് വെച്ച്  ലിജീഷ്  സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇന്നോവ കാര്‍ ഇടിപ്പിക്കുകയായിരുന്നു.  നാലംഗ സംഘമാണ്  കാറില്‍ ഉണ്ടായിരുന്നതത്രെ.  നിലത്ത് വീണ ഇയാളുടെ മേല്‍ വീണ്ടും കാര്‍ കയറ്റുന്നതിനു പിറകോട്ട് എടുക്കുമ്പോള്‍ ജനങ്ങള്‍ ഓടികൂടുന്നത് കണ്ട് വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.  പരിക്ക് പറ്റിയ ലിനീഷ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരപ്പനങ്ങാടി പോലീസ് വധശ്രമത്തിനു കേസേടുത്തു. കരുമരക്കാട്ടുള്ള ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നുവത്രെ ലിനീഷ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക