|    Sep 26 Tue, 2017 12:50 pm
Home   >  Todays Paper  >  Page 4  >  

ഫൈസല്‍ വധം: ഗൂഢാലോചന നടത്തിയ നാലുപേരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

Published : 24th November 2016 | Posted By: SMR

faizal

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ മതം മാറിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വെട്ടേറ്റു മരിച്ച പുല്ലാണി ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തിയ നാലുപേരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.
ഫൈസലിന്റെ ബന്ധുവും പരിസരപ്രദേശങ്ങളിലുമുളള നാലുപേരുമാണ് പോലീസ് കസ്റ്റഡിയിലുളളത്. ഇവരെ  ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. മലപ്പുറം ഡിവൈഎസ്പി ടി എം പ്രദീപിന്റെ നേതൃത്വത്തിലുളള സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൃത്യം നടത്തിയവരെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. ഇതിനായി സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടന്നു വരുന്നുണ്ട്. ഫൈസലിനെ വധിക്കുന്നതിനായി ഗൂഡാലോചന നടത്തുകയും യോഗം ചേരുകയും ചെയ്ത നാലുപേരെയാണ് ഇന്ന് അറസ്റ്റു ചെയ്യുക. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളെയും നാട്ടുകാരെയും സുഹൃത്തുകളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുളള നാലുപേര്‍ ഗൂഡാലോചന നടത്തിയതായുളള വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ശബരിമല ഡൗൂട്ടിയിലായിരുന്ന തിരൂരങ്ങാടി സിഐ വി ബാബുരാജ് തിരിച്ചെത്തിയിട്ടുണ്ട്. മറ്റു പ്രധാന പ്രതികള്‍ ഉടന്‍ വലയിലാകുമെന്നാണ് സൂചന. പോലീസ് പഴുതുകളടച്ച അനേഷണത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക