|    Jun 24 Sat, 2017 5:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫൈസല്‍ വധം: അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു

Published : 29th November 2016 | Posted By: SMR

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുല്ലാണി ഫൈസല്‍ വധക്കേസില്‍ ഞായറാഴ്ച അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു. പ്രതികള്‍ക്കെതിരേ 302(കൊലപാതകം)120 ബി (ഗൂഢാലോചന) വകുപ്പുകള്‍ ചേര്‍ത്താണ് പോലിസ് കേസെടുത്തിട്ടുള്ളത്.
ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ, കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), കൊടിഞ്ഞിയിലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമ പാലത്തിങ്ങല്‍ പള്ളിപ്പടി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
കേസില്‍ ഗൂഢാലോചന നടത്തിയവരും കൃത്യം നടത്തിയവരുമടക്കം ആറുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരില്‍ മൂന്നുപേര്‍ വലയിലായതായി പോലിസ് പറഞ്ഞു. തിരൂര്‍ യാസിര്‍ വധക്കേസിലെ മുഖ്യപ്രതി നാരായണനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടത്രേ. കഴിഞ്ഞദിവസം പോലിസ് ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഫൈസല്‍ വധത്തില്‍ നാരായണന് പ്രധാന പങ്കുള്ളതായും പോലിസ് പറഞ്ഞു. ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി ഫൈസല്‍ (32) വെട്ടേറ്റു മരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക