|    Feb 19 Mon, 2018 1:15 pm
FLASH NEWS
Home   >  News now   >  

ഫൈസല്‍ വധം: അന്വേഷണം ക്രൈം ബ്രാഞ്ചിന് ; ഉപരോധം അവസാനിപ്പിച്ചു

Published : 19th January 2017 | Posted By: Navas Ali kn

 

 

ഉപരോധ സമരത്തില്‍ പങ്കെടുക്കുന്ന ഫൈസലിന്റെ മാതാപിതാക്കളും സഹോദരങ്ങളും മക്കളും

ഉപരോധ സമരത്തില്‍ പങ്കെടുക്കുന്ന ഫൈസലിന്റെ മാതാപിതാക്കളും സഹോദരങ്ങളും മക്കളും

കൊടിഞ്ഞി ഫൈസല്‍ വധക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാമെന്ന ഉറപ്പില്‍ സര്‍വ്വ കക്ഷി സംഘത്തിന്റെ റോഡ് ഉപരോധം അവസാനിപ്പിച്ചു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റാമെന്ന് ഡിജിപി ഉറപ്പു നല്‍കിയെന്ന് അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. ഇതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മോഹന ചന്ദ്രനാണ് പുതിയ അന്വേഷണ സംഘത്തലവന്‍.
ഗൂഡാലോചന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് സര്‍വ്വകക്ഷി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സമരം സമരം തുടങ്ങിയത്. ഉച്ചക്ക് 2 മണി വരെ സമരം തുടര്‍ന്നു. ശേഷം തിരൂര്‍ ആര്‍ഡിഒ സുഭാഷിന്റെ നേതൃത്വത്തില്‍ തഹസില്‍ദാര്‍, സിഐ. എന്നിവര്‍ പി കെ അബ്ദുറബ്ബ് എംഎല്‍എ , സര്‍വ്വകക്ഷി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി തുടരന്വേഷണം കാര്യക്ഷമമായി നടത്തണമെന്ന ആവശ്യം സര്‍വ്വകക്ഷി പ്രതിനിധികളും എംഎല്‍എയും ഉന്നയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക്് ഇതു സംബന്ധിച്ച് ഉറപ്പ് നല്‍കാനായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്ന് സമരക്കാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കക്കാട് ദേശീയപാതയിലേക്ക് പ്രകടനമായെത്തി ദേശീയപാത കക്കാട് ജംങ്ഷന്‍ ഉപരോധിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഫൈസലിന്റെ മാതാപിതാക്കളും സഹോദരങ്ങളും മക്കളും നിരവധി സ്ത്രീകളും ഉപരോധ സമരത്തില്‍ പങ്കെടുത്തിരുന്നു. ഉപരോധത്തെ തുടര്‍ന്ന് ദേശീയ പാത സ്തംഭിച്ചതോടെ വിഷത്തില്‍ ഡിജിപി അടിയന്തിരമായി ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് പി കെ അബ്ദുറബ്ബ് എംഎല്‍എയെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി അറിയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss