|    Feb 18 Sun, 2018 5:08 am
FLASH NEWS

ഫൈസല്‍ വധം ; അന്വേഷണത്തിലെ അലംഭാവംതല്‍പരകക്ഷികള്‍ക്ക് മുതലെടുക്കാന്‍അവസരം നല്‍കരുത്: എസ്‌വൈഎസ്

Published : 21st January 2017 | Posted By: fsq

 

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് അന്വേഷണത്തിലെ അലംഭാവം തല്‍പരകക്ഷികള്‍ക്ക് മുതലെടുക്കാന്‍ അവസരം സൃഷ്ടിക്കരുതെന്ന് എസ്‌ൈവഎസ് ജില്ലാ കമ്മിറ്റി. അതി ദാരുണമായി വര്‍ഗീയ ഫാഷിസ്റ്റുകളാല്‍ കൊല്ലപ്പെട്ട ഫൈസലിന്റെ പേരില്‍ നാട്ടില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്നു ഇത്തരം കക്ഷികള്‍ മാറിനില്‍ക്കണം. കേസന്വേഷണത്തിന്റെ ആദ്യ ദിവസങ്ങളിലുണ്ടായ പുരോഗതിയും ജാഗ്രതയും തുടര്‍ന്നും കൊണ്ടുപോവുന്നതില്‍ പോലിസിനുണ്ടായ പരാജയം തല്‍പരകക്ഷികള്‍ക്ക് രംഗപ്രവേശനത്തിനുള്ള അവസരമൊരുക്കുകയായിരുന്നു. ഗൂഢാലോചനയിലെ പ്രധാന പ്രതികള്‍ ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരുടെ പരിധിക്ക് പുറത്തുനില്‍ക്കുന്നത് പരിഹാസ്യമാണ്.യഥാര്‍ഥ പ്രതികളെയും ഗൂഢാലോചകരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം. യോഗത്തില്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. വി പി എം ബഷീര്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുറഹീം കരുവള്ളി, കെ പി ജമാല്‍ കരുളായി, ഇ കെ മുഹമ്മദ് കോയ സഖാഫി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss