|    Oct 21 Sun, 2018 12:50 am
FLASH NEWS

ഫൈസല്‍ വധം:കേസ് ദുര്‍ബലപ്പെടുത്താന്‍ നീക്കം

Published : 18th January 2017 | Posted By: fsq

 

പരപ്പനങ്ങാടി: കൊടിഞ്ഞിയി ല്‍ ഇസ്്‌ലാം മതം വിശ്വാസിച്ചതിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ കൊല ചെയ്ത ഫൈസലിന്റെ കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കം അണിയറയില്‍ സജീവമാകുന്നു. കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ആര്‍എസ്എസ് സംഘം ഫൈസലിനെ കൊലപെടുത്തിയിട്ട് രണ്ടു മാസം പിന്നിടുമ്പോഴും പ്രധാന പ്രതികളായ മീത്തില്‍ നാരായണന്‍, തിരൂര്‍ ചാത്തന്‍പടി വിപിന്‍ എന്നിവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല സംഭവത്തിന്റെ മുഴുവന്‍ പദ്ധതിയും നടപ്പിലാക്കാന്‍ ഒത്ത് ചേര്‍ന്ന ആര്‍എസ്എസിനു കീഴിലുള്ള വെള്ളിയാംമ്പുറം വിദ്യാനികേതന്‍ അടച്ച് പൂട്ടാനും നടപടിയെടുക്കാനും പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. മുഴുവന്‍ പ്രതികളേയും 48 മണിക്കൂറിനുളളില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുമെന്ന പോലിസിന്റെ പ്രഖ്യാപനം രണ്ടു മാസം പിന്നിടുമ്പോഴും പാലിക്കാത്തത് പോലിസും ആര്‍എസ്എസ് നേതൃത്യവും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. അന്വേഷണത്തിന്റെ തുടക്കം മുതലെ സംഘ് പരിവാറിന് അനുകൂലമായ രീതിയില്‍ കൊണ്ട് പോവാന്‍ കേസിന്റെ ചുമതലയുളള മലപ്പുറം ഡിവൈഎസ്പി ശ്രമിച്ചതായുള്ള ആരോപണം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഫൈസലിനെ കൊല്ലുന്നതിന് മുഖ്യ പങ്ക് വഹിച്ച തിരൂര്‍ ചാത്തന്‍പടി സ്വദേശി വിപിന്‍ തൃപ്പംങ്കോട് ക്ഷേത്രത്തിന് സമീപത്ത് ഒളിവില്‍ കഴിഞ്ഞ വിവരം പോലീസിനെ അറിയിച്ചിട്ടും പ്രതിയെ രക്ഷപെടുത്താനുളള നീക്കമായിരുന്നു തിരൂര്‍ പോലിസ് നടത്തിയത്. മുഖ്യ ആസൂത്രകന്‍ മീത്തില്‍ നാരായണന്‍ കേരളം വിട്ടെന്നാണു പോലിസ് പറയുന്നത്. എന്നാല്‍ ഇയാളെ ജില്ലയില്‍ പലരും കണ്ടതായും മറ്റും വിവരമുണ്ടായിരുന്നു. നാരായണ്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളായതിനാലാണു കണ്ടത്താന്‍ സാധിക്കാത്തതെന്നാണു പോലിസ് ഭാഷ്യം. അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഡിവൈഎസ്പി ഇപ്പോള്‍ സ്ഥലത്തില്ല. മലപ്പുറം എസ്പി നേരിട്ടാണ് അന്വേഷണം നടത്തുന്നന്നാണു പറയുന്നത്. ഇദ്ധേഹം ആര്‍എസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ അടക്കം ആരോപിച്ചിരുന്നു  ഇതെല്ലാം ശരിവെക്കുന്ന രീതിയിലാണ് അന്വേഷണം. പിടികൂടാനുള്ള പ്രതികളെ പിടികൂടാതിരിക്കുകയും മൂന്നു മാസം കഴിയുന്നതോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നാല്‍ റിമാന്റിലുള്ള മുഴുവന്‍ ആര്‍എസ്എസ് പ്രതികള്‍ക്കും പുറത്ത് വരാന്‍ സാധിക്കും. നാരായണന്‍, വിപിന്‍ എന്നിവരെ പിടിച്ചാല്‍ മൂന്ന് മാസത്തിനുളളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസ് നിര്‍ബന്ധിതരാവും. ഇതാണ് തന്ത്രം. മാത്രമല്ല തിരൂരിലെ സംഘ് ഭവന്‍, നാരായണന്‍ എന്നിവരില്‍ കേസ് അവസാനിപ്പിക്കാനാണു നീക്കം. സംഘ്പരിവാര്‍ ഉന്നതരുടെ നിര്‍ദ്ധേശമാണ് ഫൈസലിന്റെ കൊലയില്‍ കലാശിച്ചത്. എന്നാല്‍ ഉന്നതരിലേക്ക് കേസിന്റ അന്വേഷണം എത്താതിരിക്കാന്‍ നീക്കം നടന്ന് കഴിഞ്ഞു. തെളിവെടുപ്പ് നടന്ന വേളയില്‍ കൊലപെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത സമയം പുല്ലൂണിയില്‍ പലരും ദൃക്‌സാക്ഷികളായിട്ടുണ്ടായിരുന്നെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പോലിസ് സാക്ഷികളാക്കിയിരിക്കുന്നത്. കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വലിയ നീക്കമാണു നടക്കുന്നത്. അന്വേഷണ സംഘത്തിലുണ്ടായിരുന്നവരെ മറ്റ് ജോലികള്‍ക്ക് നിയമിച്ചും മറ്റും നടത്തുന്ന നീക്കം ഉന്നതലത്തിലെ ഇടപെടലാണ് വെളിവാകുന്നത്. കൊലപാതകം നടന്നിട്ടും ജില്ലയുടെ പല ഭാഗത്തും കൊലപാതകത്തെ ന്യായീകരിച്ച് സംഘ് പരിവാര്‍ നടത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങള്‍ സൂചിപ്പിക്കുന്നത് ജില്ലയെ കലാപഭൂമിയാക്കാനുള്ള നീക്കമാണന്നാണ് വിലയിരുത്തപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss