|    Jun 22 Thu, 2017 5:36 pm
FLASH NEWS

ഫൈസല്‍വധം: പ്രതികളുടെ വിവരം നല്‍കാന്‍ പോലിസിന് മടി

Published : 28th November 2016 | Posted By: SMR

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ പോലിസിന് മടി. ഇന്നലെ അറസ്റ്റ് വിവരം അറിഞ്ഞ് തിരൂരങ്ങാടി പോലിസ് സ്റ്റേഷനില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതികളുടെ പേര് വിവരങ്ങള്‍ പൂര്‍ണമായും നല്‍കാന്‍ പോലിസ് തയ്യാറായില്ല.പേരുകള്‍ മാത്രമാണ് നല്‍കിയത്.എന്നാല്‍ ഏറെനേരം മാധ്യമപ്രവര്‍ത്തകര്‍ സംസാരിച്ച ശേഷമാണ് പ്രതികളുടെ പേരും വിലാസവും നല്‍കാന്‍ പോലിസ് തയ്യാറായത്.  പ്രതികളുടെ ചിത്രങ്ങളെടുക്കാന്‍ ആദ്യം പോലിസ് സമ്മതിച്ചില്ല. ഫൈസല്‍ കൊല്ലപ്പെട്ട് ഒമ്പതാമത്തെ ദിവസമായ ഇന്നലെയാണ് ഗൂഢാലോചനയില്‍ പങ്കെടുത്ത എട്ടുപേരെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് വിവരം അറിഞ്ഞ് വന്‍ജന കൂട്ടം പോലിസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക