|    Jun 25 Sun, 2017 12:38 pm
FLASH NEWS

ഫൈസലിന്റെ ഘാതകരെ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം: പി കെ കുഞ്ഞാലിക്കുട്ടി

Published : 26th November 2016 | Posted By: SMR

faizal

മലപ്പുറം: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ ഘാതകരെ ഉടന്‍ പിടി കൂടിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊടിഞ്ഞി തിരുത്തിയില്‍ ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ പോക്ക് വിലയിരുത്തി വരികയാണ്. രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമായ റിസള്‍ട്ട് കേസിലുണ്ടായിട്ടില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നിങ്ങേണ്ടി വരും. ഈ വിഷയം എസ്പിയുമായും മറ്റും സംസാരിച്ചിട്ടുണ്ട്. വിഷയത്തില്‍ ഗൗരവമായ അന്വേഷണം വേണം. അമ്മയെയും കുട്ടികളെയും അശ്വാസിപ്പിച്ച കുഞ്ഞാലിക്കുട്ടി ഫൈസലിന്റെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തിയാണ് മടങ്ങിയത്. കെ കെ റസാഖ് ഹാജി, പി കുഞ്ഞോന്‍ ഹാജി, കെ കുഞ്ഞിമരക്കാര്‍, എം പി മുഹമ്മദ് ഹസ്സന്‍, യു എ റസാഖ്, കെ റഹീം, ഒടിയില്‍ പീച്ചു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക