|    Oct 19 Thu, 2017 2:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫൈസലിന്റെ കൊലപാതകം: സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ വീഴ്ചയെന്ന് ആക്ഷേപം

Published : 21st November 2016 | Posted By: SMR

തിരൂരങ്ങാടി: ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞദിവസം കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെട്ടേറ്റു മരിച്ച ഫൈസലിന്റെ കൊലപാതകം സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ വീഴ്ചയെന്ന് ആക്ഷേപം. തനിക്കു വധഭീഷണിയുള്ളതായി ഫൈസല്‍ ബന്ധുക്കളോടും നാട്ടിലെ സുഹൃത്തുക്കളോടും സൂചിപ്പിച്ചിരുന്നുവത്രേ.  നാട്ടില്‍ പരസ്യമായ വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്ന കാര്യത്തിലുണ്ടായ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസിന്റെ വീഴ്ചയാണ് ഫൈസലിന്റെ അന്ത്യത്തിനു കാരണമെന്നാണ് ആക്ഷേപം.
എന്നാല്‍ ഫൈസലിന്റെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസുകാരായ നിരവധി പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. സംഭവ സ്ഥലത്തെ സിസി ടിവി പരിശോധിച്ച പോലിസിന് പുലര്‍ച്ചെ രണ്ട് ബൈക്കുകളും ഒരു കാറും എത്തിയതായി വിവരമുണ്ട്.
കേസില്‍  ആര്‍എസ്എസ് പ്രവര്‍ത്തകനായ ബന്ധുവിനെ  അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.
അതേസമയം ഫൈസലിന്റെ കുടുംബത്തെ സഹായിക്കാന്‍ കൊടിഞ്ഞി മഹല്ല് കമ്മിറ്റി നേതൃത്വം നല്‍കുന്ന ഫൈസല്‍ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു. ഫൈസലിന്റെ കുടുംബത്തിനു വീട്, മക്കളുടെ വിദ്യാഭ്യാസം, ഭാവി ജീവിതം തുടങ്ങിയ കാര്യങ്ങള്‍ സഹായ കമ്മിറ്റി ഏറ്റെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക