|    Mar 30 Thu, 2017 6:23 am
FLASH NEWS

ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: എന്‍സിഎച്ച്ആര്‍ഒ

Published : 21st March 2017 | Posted By: fsq

 

കോഴിക്കോട്: കൊടിഞ്ഞിയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ഫൈസലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിനിരയായവരുടെ  കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന കീഴ്‌വഴക്കം ഇല്ലെന്നു പറഞ്ഞാണ് ഫൈസലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നിഷേധിച്ചത്. എന്നാല്‍, വിവിധ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ട പലരുടെയും കുടുംബത്തിന് ധനസഹായവും ജോലിയും നല്‍കിയതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ സഹായത്തിലെ വിവേചനം അവസാനിപ്പിക്കണം. ജീവനും സ്വത്തിനും പൗരാവകാശങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ട പോലിസിനെ കയറൂരിവിട്ട് മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നത് അവസാനിപ്പിക്കണമെന്നും സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി ഷാനവാസ്, അഡ്വ. ഷുക്കൂര്‍, കെ പി ഒ റഹ്്മത്തുല്ല, എം കെ ഷറഫുദ്ദീന്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day