|    Aug 22 Tue, 2017 4:29 pm
FLASH NEWS

ഫൈസലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: പോപുലര്‍ ഫ്രണ്ട്

Published : 22nd November 2016 | Posted By: SMR

പരപ്പനങ്ങാടി: കൊലക്കത്തിക്കിരയായ ഫൈസലിന്റ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് തിരൂരങ്ങാടി ഡിവിഷന്‍ കൗണ്‍സില്‍ ആവശ്യപെട്ടു. ആര്‍എസ്എസ് സംഘത്തില്‍ നിന്ന് നിരന്തരം ഭീഷണിയുള്ളതായി നാട്ടിലെ പ്രമാണിമാരോടും മറ്റും ഫൈസല്‍ അറിയിച്ചിട്ടും കണ്ട ഭാവം നടിക്കാത്തതാണ് ധാരുണ സംഭവത്തിന് വഴിതെളിയിച്ചത്. ഒരു ജില്ലയെ തന്നെ കലാപഭൂമിയാക്കാന്‍ ഉദ്ദേശിച്ച് ആര്‍എസ്എസ് നടത്തിയ അറുംകൊലയില്‍ പ്രതിഷേധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിന് പകരം സംഭവം നടന്ന ദിവസം കൊടിഞ്ഞിയില്‍ നടന്ന പ്രതിഷേധ പ്രകടനവും ജനാസ സമയത്ത് തക്ബീര്‍ ചൊല്ലിയതും പര്‍വതീകരിക്കുന്നത് അക്രമത്തെ മറച്ച് പിടിക്കാനാണ്. ഇതിന്റെ തെളിവാണു കഴിഞ്ഞ ദിവസം പോലിസ് വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ചില രാഷട്രീയ പാര്‍ട്ടികള്‍ നിലപാട് സ്വീകരിച്ചതിലൂടെ കണ്ടത്. ഒരു നാടിനെ കലാപഭൂമിയാക്കാന്‍ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒരിക്കലും തുനിയില്ല. പക്ഷെ ആര്‍എസ്എസ് അക്രമത്തില്‍ മൗനികളായിരിക്കാന്‍ കഴിയുകയുമില്ല. പ്രതിഷേധങ്ങള്‍ നീരസത്തോടെ കാണുന്നതിന് പകരം ഫാഷിസത്തിനെതിരേ ഒന്നിക്കണമെന്നും കേരളത്തിലെ സമാന കേസുകളില്‍ (ശിബിന്‍ വധം) നല്‍കിയത് പോലെ അനാഥരാക്കപ്പെട്ട ഫൈസലിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ നല്‍കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഡിവിഷന്‍ പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ്, ജലീല്‍ ചെമ്മാട്, ഉസ്മാന്‍, ഫൈസല്‍ എടരിക്കോട്, എ ഐ സദയത്തുള്ള സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക