|    Nov 23 Thu, 2017 11:12 am
FLASH NEWS
Home   >  Kerala   >  

ഫൈസലിനെ കൊന്നത് ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെന്ന് മാതാവ്

Published : 22nd November 2016 | Posted By: Navas Ali kn

faizal

തന്റെ മകനെ കൊന്നത് ആര്‍.എസ്.എസ്  ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മ മിനി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മകന്റെ കൊലയാളികള്‍ ആരാണെന്ന് ഫൈസലിന്റെ അമ്മ മവ്യക്തമാക്കിയത്.ഫൈസല്‍ മത പരിവര്‍ത്തനം നടത്തിയതു മുതല്‍ വധിക്കാന്‍ ശ്രമം നടന്നിരുന്നു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവായ വിനോദ് പലതവണ വധ ഭീഷണി മുഴക്കിയിരുന്നുവെന്നും അവര്‍ പറഞ്ഞു. മകന്‍ മതംമാറിയത് തന്റെ സമ്മതം വാങ്ങിയിട്ടായിരുന്നു. മതം മാറിയ ശേഷവും കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകനായ സഹോദരി ഭര്‍ത്താവ് വിനോദ് നിരവധി തവണ ഫൈസലിന്റെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തന്റെ മകളോടും അവളുടെ മക്കളോടും ഫൈസലിനെ വധിക്കുമെന്ന് വിനോദ് പറഞ്ഞിരുന്നുവെന്നും മിനി പറഞ്ഞു. ഒരുവര്‍ഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ച ഫൈസല്‍ എന്ന ഉണ്ണി ശനിയാഴ്ച്ച പുലര്‍ച്ചെ കൊടിഞ്ഞിയില്‍ വച്ചാണ് കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക