|    Oct 21 Sun, 2018 1:22 pm
FLASH NEWS
Home   >  National   >  

ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍ അര്‍ജന്‍ സിങ് അന്തരിച്ചു

Published : 16th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഏക ‘ഫൈവ് സ്റ്റാര്‍ മാര്‍ഷല്‍’ അര്‍ജന്‍ സിങ് (98) അന്തരിച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ശനിയാഴ്ച ഒമ്പതോടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും മാര്‍ഷലിനെ സന്ദര്‍ശിച്ചിരുന്നു.
1965ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ രാജ്യത്തെ വിജയത്തിലേക്കു നയിച്ച മാര്‍ഷലിന്റെ പങ്ക് ഏറെ ശ്രദ്ധേയമായിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തിനു ‘മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്‌സ്’ പദവി നല്‍കിയത്. അതോടെ എയര്‍ഫോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ ഫൈവ് സ്റ്റാര്‍ റാങ്ക് ഓഫീസറായി അദ്ദേഹം. ഇതുവരെ മറ്റാര്‍ക്കും ഈയൊരു പദവി ലഭിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss