|    Mar 25 Sat, 2017 1:34 am
FLASH NEWS

ഫൈനല്‍ നിയന്ത്രിക്കാന്‍ മാര്‍ക്ക് ക്ലാറ്റെന്‍ബെര്‍ഗ്

Published : 9th July 2016 | Posted By: SMR

പാരിസ്: യൂറോ കപ്പില്‍ നാളെ ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മിലുള്ള കലാശക്കളി ഇംഗ്ലണ്ടുകാരനായ റഫറി മാര്‍ക്ക് ക്ലാറ്റന്‍ബെര്‍ഗ് നിയന്ത്രിക്കും. 41കാരന്റെ ഹാട്രിക് ഫൈനല്‍ കൂടിയാണിത്. ഈ വര്‍ഷം മേയില്‍ നടന്ന യുവേഫ ചാംപ്യന്‍സ് ലീഗ്, എഫ്എ കപ്പ് എന്നിവയുടെ ഫൈനലുകളില്‍ ക്ലാറ്റെന്‍ബെര്‍ഗായിരുന്നു റഫറി.
സ്പാനിഷ് ക്ലബ്ബുകളായ റയ ല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് ഫൈനലിലെ പ്രകടനത്തിന് അദ്ദേഹത്തെ നിരവധി പേര്‍ പുകഴ്ത്തിയിരുന്നു. കളിയില്‍ റയല്‍ ഡിഫന്റര്‍ പെപെയുടെ ഫൗള്‍ അഭിനയം കണ്ടില്ലെന്നു നടിച്ച ക്ലാറ്റെന്‍ബെര്‍ഗിന്റെ തീരുമാനവും പ്രശംസിക്കപ്പെട്ടു.
അന്നു റയല്‍ ജഴ്‌സിയില്‍ കളിച്ച പെപ്പെ ഇത്തവണ യൂറോ ഫൈനലില്‍ പോര്‍ച്ചുഗീസ് കുപ്പായത്തിലുണ്ടാവും.
ക്ലാറ്റന്‍ബെര്‍ഗിനെക്കൂടാതെ ഹംഗറിയുടെ വിക്ടര്‍ കസ്സായി, സെര്‍ബിയയുടെ മിലോറാദ് മാസിച്ച് എന്നിവരാണ് ഫൈനലി ലെ മറ്റു റഫറിമാര്‍.
കരിയറിന്റെ തുടക്കകാലത്ത് നിരവധി വിമര്‍ശനങ്ങള്‍ക്ക് ക്ലാറ്റെന്‍ബെര്‍ഗ് ഇരയായിട്ടുണ്ട്. 2012ല്‍ എഫ്എ കപ്പില്‍ മാഞ്ചസ്റ്റ ര്‍ യുനൈറ്റഡും ചെല്‍സിയും തമ്മിലുള്ള കളിക്കിടെ ചെല്‍സി താരം ജോണ്‍ ഒബി മൈക്കലിനെതിരേ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നായിരുന്നു ആദ്യ ആരോപണം.
എന്നാല്‍ ക്ലാറ്റെന്‍ബെര്‍ഗ് നിരപരാധിയാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിയിക്കപ്പെട്ടു.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക