|    Feb 24 Sat, 2018 6:10 am
FLASH NEWS
Home   >  Sports  >  Cricket  >  

ഫൈനലില്‍ സെഞ്ച്വറി; റെക്കോഡിട്ട് കല്‍റ

Published : 3rd February 2018 | Posted By: vishnu vis


മൗണ്ട് മൗഗ്‌നൂയി: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് നാലാം തവണയും ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ തിളങ്ങി നിന്ന വിസ്മയം മനോജ് കല്‍റയാണ്. ഇന്ത്യന്‍ നായകന്‍ പൃഥ്വി ഷായും സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ശുബ്മാന്‍ ഗില്ലും കൂടാരം കയറിയപ്പോഴും പോരാട്ടം വിടാതെ സെഞ്ച്വറിയോടെ പടനയിച്ച കല്‍റയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഓസീസിനെതിരായ സെഞ്ച്വറഇ പ്രകടനത്തോടെ പുത്തന്‍ റെക്കോഡും കല്‍റ സ്വന്തമാക്കി. അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കല്‍റ സ്വന്തമാക്കിയത്. 2002ല്‍ ഇന്ത്യന്‍ നായകന്‍ ആയിരുന്നു ഉമുക്ത് ചന്ദ് ഫൈനലില്‍ സെഞ്ച്വറി നേടിയിരുന്നു. 102 പന്തുകള്‍ നേരിട്ട് എട്ട് ഫോറും മൂന്ന് സിക്‌സറും പറത്തിയായിരുന്നു കല്‍റയുടെ സെഞ്ച്വറി പ്രകടനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss